മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടിയെ ആരാധനാലയത്തിൽ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ. മലപ്പുറം മമ്പാട് സ്വദേശി കല്ലിങ്കൽ അബ്ദുള്ള ആണ് അറസ്റ്റിലായത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന കുട്ടിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.
മാനസിക നില തകരാറിലായ കുട്ടി പഠനത്തിൽ പിന്നോക്കം പോയതിനെ തുടർന്ന് തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരവെ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് പ്രതി ഒളിവിലായിരുന്നു.
വിദേശത്തേക്ക് കടന്നിരുന്ന പ്രതിയെ നാട്ടിലെത്തിയ ശേഷമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.












