തിരുവനന്തപുരം: ഫേസ്ബുക്കില്‍ സ്ത്രീ വിരുദ്ധപരാമര്‍ശം നടത്തി ചെറിയാന് ഫിലിപ്പ്. യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കള്‍ സമരം മാതൃകാപരമായ ഒരു സമര മാര്‍ഗമാണ് ഈ സമരം രഹസ്യമായി നടത്തിയ വനിതകല്‍ക്കെല്ലാം പണ്ട് കൊണ്ഗ്രസില് സീറ്റ് കിട്ടിയിട്ടുണ്ട്- എന്നാണ് ചെറിയാന് ഫിലിപ്പിന്റെ വിവാദ പോസ്റ്റ്. ചെറിയാന് ഫിലിപ്പ് പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന് പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പറഞ്ഞു.അതേ സമയം തന്റെ അഭിപ്രായത്തില്‍ ഉറച്ച് നില്ക്കുന്നു എന്നും പോസ്റ്റ് പിന്‍വലിക്കില്ലെന്നുമായിരുന്നു ചെറിയാന് ഫിലിപ്പിന്റെ പ്രതികരണം. സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയിട്ടില്ലെന്നും സമൂഹത്തിന് അപമാനമായ ചിലരെക്കുറിച്ചാണ് പറഞ്ഞതെന്നും ചെറിയാന് ഫിലിപ്പ് വിശദീകരിച്ചു.
സംഭവം വിവാദമായപ്പോള്‍ ചെറിയാന് ഫിലിപ്പ് വിശദീകരണം നല്‍കിക്കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടു. ‘ഒരു സ്ത്രീ വിരുദ്ധ പ്രസ്താവനയും ഞാന്‍ നടത്തിയിട്ടില്ല ഒരു സ്ത്രീയെയും ഞാന്‍ പേരെടുത്തു പറഞ്ഞു അപമാനിച്ചിട്ടില്ല സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരാളാണ് സ്ത്രീ സമൂഹത്തിനാകെ അപമാനകരമാകുന്ന ചിലരെ മാത്രമാണ് ഉദ്ദേശിച്ചത് ഈ സാംസ്കാരിക ജീര്‍ണതക്കെതിരെ ശബ്ദം ഉയര്‍ത്തേണ്ടത് സ്ത്രീ തന്നെയാണ് സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്മാരെയാണ് ഞാന്‍ പരോക്ഷമായി വിമശിച്ചത്’- എന്നാണ് ചെറിയാന് ഫിലിപ്പ് തന്റെ നിലപാടിനെ ന്യായീകരിച്ച് പോസ്റ്റിട്ടത്.
‘എന്നെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാറും’
ഇതിനിടെ പ്രസ്താവനയ്ക്കെതിരെ കേസ് കൊടുക്കുമെന്നുള്ള മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണയുടെ പ്രസ്താവനയ്ക്കെതിരെ ചെറിയാന് ഫിലിപ്പ് വീണ്ടും രംഗ്ത്തെത്തി
‘ബിന്ദു കൃഷ്ണ എനിക്കെതിരെ കേസ് കൊടുത്താല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാറും എന്റെ നുണ പരിശോധനക്ക് വിധേയ മാക്കുകയും വേണം എന്റെ ഉപബോധമനസിലെ എല്ലാ സത്യങ്ങളും പുറത്തു വരും ഞാന്‍ ബോധപൂര്‍വ്വം കള്ളം പറഞ്ഞുവെന്നു ആരും പറയില്ലല്ലോ സ്ത്രീ വിരുദ്ധമെന്നും ആരും പറയില്ല ‘-എന്നിങ്ങനെയാണ് വിഷയത്തില്‍ മൂന്നാമതായി ചെറിയാന് ഫിലിപ്പ് പുറത്ത് വിട്ട പോസ്റ്റ്.
Discussion about this post