ഭോപാൽ: ശ്രീരാമ നവമി ഘോഷയാത്രയിലേക്ക് മതതീവ്രവാദികൾ വ്യാപകമായി കല്ലേറ് നടത്തിയ പശ്ചാത്തലത്തിൽ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. ഘോഷയാത്രകളിൽ നിരീക്ഷണത്തിന് ഡ്രോണുകൾ വിന്യസിക്കും. കർശനമായ പൊലീസ് അകമ്പടിയോടെ ആയിരിക്കും ആഘോഷങ്ങൾ.
പ്രധാനപ്പെട്ട സ്ഥലങ്ങളിൽ എല്ലാം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. യൂണിഫോം ഒഴിവാക്കി സ്പെഷ്യൽ ബ്രാഞ്ച് പൊലീസും ഘോഷയാത്രയിൽ പങ്കെടുക്കും. ആഘോഷങ്ങൾ സമാധാനപരമായി പൂർത്തീകരിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ഭോപാൽ പൊലീസ് കമ്മീഷണർ മകരന്ദ് ദിയോസ്കർ അറിയിച്ചു.
ആഘോഷങ്ങൾ സമാധാനപരമായിരിക്കണെമെന്നും ആരും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. ഹനുമാൻ സ്വാമിയുടെ ജന്മദിനമായി ഹിന്ദുക്കൾ ആഘോഷിക്കുന്ന ഹനുമാൻ ജയന്തി ഇന്നാണ്.
Discussion about this post