കുർണൂൽ: ആന്ധ്രാ പ്രദേശിലും ഹനുമാൻ ജയന്തി ഘോഷയാത്രകൾക്ക് നേരെ കല്ലേറ്. കല്ലേറിൽ 15 പേർക്ക് പരിക്കേറ്റു. ആന്ധ്രാ പ്രദേശിലെ കുർണൂലിലായിരുന്നു സംഭവം.
ഹനുമാൻ ജയന്തി ഘോഷയാത്ര മുസ്ലീം പള്ളിക്ക് മുന്നിൽ എത്തിയപ്പോഴായിരുന്നു അക്രമമെന്ന് പൊലീസ് പറഞ്ഞു. ഘോഷയാത്രക്ക് നേരെ പള്ളിക്ക് സമീപത്ത് നിന്നും മുദ്രാവാക്യങ്ങൾ മുഴങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇതോടെ ഘോഷയാത്രയിൽ നിന്നും ജയ് ശ്രീ റാം വിളികൾ മുഴങ്ങി. തുടർന്ന് വലിയ തോതിൽ കല്ലേറുണ്ടായി. പള്ളിക്കുള്ളിൽ നിന്ന് കല്ലേറ് നടന്നതായി വിശ്വ ഹിന്ദു പരിഷത്ത് വ്യക്തമാക്കി.
പള്ളിക്ക് സമീപത്ത് നിന്നും മടങ്ങിയ ഘോഷയാത്രയെ പിന്തുടർന്ന് അക്രമികൾ കല്ലെറിഞ്ഞു. തുടർന്ന് പൊലീസ് ഇടപെടുകയും ആൾക്കൂട്ടത്തെ പിരിച്ചു വിടുകയും ചെയ്തു. ഘോഷയാത്രയും അലങ്കോലമായി. പരിക്കേറ്റവരെ പൊലീസ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Discussion about this post