ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തില്‍ മുന്‍ സൈനിക മേധാവിയും പ്രസിഡന്റുമായിരുന്ന പര്‍വേസ് മുഷറഫിന് പങ്കുണ്ടെന്ന് യു.എസ് പത്രപ്രവര്‍ത്തകന്‍ മാര്‍ക്ക് സീഗളിന്റെ വെളിപ്പെടുത്തല്‍. ജിയോ ന്യൂസാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
ബേനസീറിന്റെ കൊലപാതകത്തിന് പദ്ധതി തയ്യാറാക്കുന്ന വിവരം ചര്‍ച്ച ചെയ്യുന്നത് ഫോണ്‍ കോളുകള്‍ ഗള്‍ഫ് രാജ്യങ്ങളുടെ ഇന്റലിജന്‍സ് വിഭാഗം പോര്‍ത്തിയിരുന്നു. ഇതില്‍ മുഷറഫിന്റെ പങ്കിനെ കുറിച്ച് പറയുന്നുണ്ടെന്ന് സീഗല്‍ പറഞ്ഞു.
വധഭീഷണിയെക്കുറിച്ച് മനസിലാക്കിയ ബേനസീര്‍ വിദേശ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്ന് മുഷറഫിനോട് ആവശ്യപ്പെട്ടിരുന്നു എന്നാല്‍ ഈ ആവശ്യം മുഷറഫ് തള്ളുകയായിരുന്നെന്നും സീഗല്‍ പറഞ്ഞു.
Discussion about this post