ഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയേക്കാള്‍ വര്‍ഗീയത നിറഞ്ഞ മറ്റൊരു പാര്‍ട്ടിയെ താന്‍ ഇന്ത്യയില്‍ കണ്ടിട്ടില്ലെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. കോണ്‍ഗ്രസും മുസ്ലീം ലീഗും മജ്ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമീനും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബുള്‍ഡോസര്‍ പ്രയോഗത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങളുടെ തകര്‍ച്ചയാണ് ജഹാംഗീര്‍പുരിയില്‍ നടന്ന സംഭവങ്ങളെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഇതിനെതിരെയാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയത്.
Discussion about this post