വയനാട്: തേന്‍ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തില്‍ നിന്നും വീണു മരിച്ചു. പരപ്പന്‍പാറ കോളനിയിലെ രാജനാണ് മരിച്ചത്. രാജന് വീഴുന്നത് കണ്ട് ഓടിയെത്തിയ ബന്ധുവായ സ്ത്രീയുടെ കൈയില്‍ നിന്ന് തെറിച്ചുവീണ് ആറ് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു.
ഇന്ന് രാവിലെ മേപ്പാടി പരപ്പന്‍ പാറ കോളനിയിലാണ് സംഭവം. നിലമ്പൂര്‍ വനമേഖലയിലെ വലിയ മരത്തില്‍ നിന്നും തേന്‍ ശേഖരിക്കുന്നതിനിടെയാണ് രാജന് മരത്തില്‍ നിന്നും തെന്നി വീണത്. രാജന് വീഴുന്നത് കണ്ടാണ് ബന്ധുവായ സ്ത്രീ ഓടി വന്നത്. അതിനിടെ യുവതിയുടെ കൈയില്‍ നിന്ന് ആറുമാസം പ്രായമുള്ള കുട്ടി നിലത്തു വീണ് മരിക്കുകയായിരുന്നു. നിലമ്പൂര്‍ കുമ്പപ്പാര കോളനിയിലെ സുനിലിന്റെ കുഞ്ഞാണ് മരിച്ചത്.
മരണവിവരം അറിഞ്ഞ് മേപ്പാടി പൊലീസ് അപകടസ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി
Discussion about this post