ഡല്‍ഹി: ടാറ്റ ഏറ്റെടുത്തതിന് ശേഷം എയര്‍ ഇന്ത്യയുടെ കൃത്യനിഷ്ട വര്‍ധിച്ചുവെന്ന് ഡി.ജി.സി.എ. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് പോലുള്ള വന്‍ നഗരങ്ങളില്‍ എയര്‍ ഇന്ത്യയുടെ കൃത്യനിഷ്ടയില്‍ 28 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഡി.ജി.സി.എ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നാല് മെട്രോ നഗരങ്ങളില്‍ എയര്‍ ഇന്ത്യയുടെ 71.5 ശതമാനം വിമാനങ്ങളും കൃത്യസമയത്ത് എത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തില്‍91.5 ശതമാനം വിമാനങ്ങളും കൃത്യസമയത്ത് എത്തി.
മെട്രോ നഗരങ്ങളില്‍ കൃത്യസമയം പാലിക്കുന്ന എയര്‍ലൈനുകളുടെ പട്ടികയില്‍ എയര്‍ ഇന്ത്യ സ്പൈസ്ജെറ്റിനെ മറികടക്കുകയും ചെയ്തു. ഈ വര്‍ഷം ജനുവരിയിലാണ് ടാറ്റ എയര്‍ ഇന്ത്യയെ ഔദ്യോഗികമായി ഏറ്റെടുത്തത്. അതിന് ശേഷമാണ് കമ്പനിയുടെ പ്രകടനത്തില്‍ പുരോഗതിയുണ്ടായത്.
Discussion about this post