ഡല്‍ഹി : പ്രതിപക്ഷം ഭരിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാന്‍ തയാറാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. കോവിഡ് സ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണിത് പറഞ്ഞത്.
നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതി കുറച്ചിട്ടും കേരളം, മഹാരാഷ്ട്ര, ബംഗാള്‍, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ സ്വന്തം നികുതി കുറച്ചില്ലെന്നായിരുന്നു വിമര്‍ശനം. ദേശീയ താല്പര്യവും സാധാരണക്കാരുടെ ക്ഷേമവും ഫെഡറലിസത്തിന്റെ സത്തയും ഉള്‍ക്കൊണ്ടു സംസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും പറഞ്ഞു.
ആരോപണം തെറ്റാണെന്നും വിമര്‍ശിക്കും മുന്‍പു കേന്ദ്രം ഇന്ധനത്തിന്മേലുള്ള സര്‍ചാര്‍ജും സെസും നിര്‍ത്തണമെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രതികരിച്ചു. കേന്ദ്ര നികുതി 2017-ല്‍ 9 രൂപയായിരുന്നത് ഇപ്പോള്‍ 31 രൂപയായി. കേരളം 6 വര്‍ഷമായി നികുതി കൂട്ടിയിട്ടില്ല. കേന്ദ്രം നികുതി കൂട്ടിയതുവഴി കേരളത്തിനു കിട്ടുന്ന അധികം വരുമാനം വേണ്ടെന്നു വച്ചു കൂടേ എന്ന ചോദ്യത്തിന് ‘ഒരു നികുതിയും ഇല്ലാതിരിക്കുന്നതാണു സന്തോഷം’ എന്നായിരുന്നു പ്രതികരണം. മറ്റു സംസ്ഥാനങ്ങള്‍ നികുതി കുറച്ചതു ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ക്ക് മറ്റു വരുമാനമുണ്ടെന്നും പറഞ്ഞു.
Discussion about this post