ഡല്‍ഹി: ഡല്‍ഹിയില്‍ ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ നാല്പ്പതുകാരൻ അറസ്റ്റിൽ. വടക്കുപടിഞ്ഞാറന്‍ ഡൽഹിയിലെ സമയ്പുര്‍ ബദ്ലി മേഖലയിലാണ് ക്രൂര സംഭവം. സംഭവത്തില്‍ ജഹാംഗിര്‍പുരി സ്വദേശി ചിനു (കമല്‍ മല്‍ഹോത്ര) ആണ് അറസ്റ്റിലായത്. കുഞ്ഞിന്റെ അമ്മയുടെ പരാതിയിലാണ് പൊലീസ് നടപടി.
കുഞ്ഞിന്റെ സഹോദരിയായ കൗമാരക്കാരിയെ പീഡിപ്പിച്ച കേസില്‍ ഇയാളുടെ സുഹൃത്തായ രാജു എന്ന രാജ് ഒളിവിലാണ്. ഇരുവരും ചേര്‍ന്നാണ് രണ്ട് കുട്ടികളെ പീഡിപ്പിച്ചത്. ചിനുവിനെ വെടിവെച്ച് വീഴ്ത്തിയാണ് പൊലീസ് പിടികൂടിയത്.
മക്കളായ മാനസിക വൈകല്യമുള്ള പതിനാലുകാരിയെയും ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ചിനുവും രാജുവും പീഡിപ്പിച്ചെന്ന് മാതാവ് പൊലീസില്‍ പരാതി നല്കി.
വെള്ളിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കുട്ടികളെ വീട്ടില്‍ കണ്ടില്ല. തൊട്ടടുത്ത വീട്ടില്‍ നിന്ന് കുട്ടികളുടെ കരച്ചില് കേട്ട് എത്തിയപ്പോള്‍ ചിനുവും രാജുവും പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതാണ് കണ്ടതെന്ന് അമ്മ നല്കിയ പരാതിയില്‍ പറയുന്നു. അമ്മയെ കണ്ടതോടെ ഇരുവരും സ്ഥലത്തുനിന്നു മുങ്ങി. രണ്ട് കുട്ടികളെയും ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെന്നും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പ്രതിയായ ചിനുവിനെ കാലില്‍ വെടിവെച്ച് വീഴ്ത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമയ്പുര്‍ ബദ്ലി മെട്രോ സ്റ്റേഷനു സമീപമുള്ള പാര്‍ക്കില്‍ ശനിയാഴ്ച ചിനുവിനെ പൊലീസ് കണ്ടെത്തിയെങ്കിലും ഇയാള്‍ കീഴടങ്ങാന്‍ തയ്യാറാകാതെ തോക്കെടുത്തു വെടിയുതിര്‍ത്തു. തിരിച്ചു വെടിവച്ച പൊലീസ് ഇയാളെ കാലില്‍ വെടിവച്ചുവീഴ്ത്തിയെന്ന് ഡപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ് (ഔട്ടര്‍ നോര്‍ത്ത്) ബ്രിജേന്ദ്ര കുമാര്‍ യാദവ്പറഞ്ഞു. പ്രാദേശികമായി നിര്‍മിച്ച തോക്കാണ് പ്രതിയുടെ കൈവശം ഉണ്ടായിരുന്നത്. ചിനുവും സുഹൃത്തും മദ്യപിച്ചാണ് കുട്ടികളെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
Discussion about this post