തിരുവനന്തപുരം: മുൻ എംഎൽഎ ജോർജ്ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. 153 എ 295 എ എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. വിദ്വേഷ പ്രചാരണത്തിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസ്.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പി.സി ജോർജ്ജ് നടത്തിയ പരാമർശങ്ങളുടെ പേരിൽ നൽകിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
ഫോർട്ട് അസി. കമ്മീഷ്ണറുടെ നേതൃത്വത്തിലാണ് നേരത്തെ പിസി ജോർജിനെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ അഞ്ച് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Discussion about this post