മുംബൈ : റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.40ശതമാനം വർധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് 4.40ശതമാനമായി. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്.
ആര്‍ബിഐയുടെ റിപ്പോ നിരക്ക് 2020 മെയ് മുതല്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.
മോണിറ്ററി പോളിസി സമിതിയുടെ അസാധാരണ യോഗത്തിലാണ് നടപടി. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ മോണിറ്ററി പോളിസി സമിതി അസാധാരണ യോഗം ചേരുകയായിരുന്നു. യോഗത്തിൽ പങ്കെടുത്തവരെല്ലാം നിരക്ക് ഉയർത്തുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് വായ്പ നല്കുന്ന നിരക്കാണ് റിപ്പോ നിരക്ക്.
Discussion about this post