മുംബൈ : സംഗീതസംവിധായകനും സന്തൂര്‍ വിദഗ്ധനുമായിരുന്ന പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ(84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആറുമാസമായി കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരന്നു.
ജമ്മു കശ്മീരിലെ സന്തൂര്‍ എന്ന വാദ്യോപകരണത്തെ ജനകീയമാക്കിയതില്‍ മുഖ്യപങ്ക് വഹിച്ച കലാകാരനാണ് ശിവ്കുമാര്‍ ശര്‍മ. സന്തൂറിനെ ക്ലാസിക് പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല.
1938 ജനുവരി 13-ന് ജമ്മുവിലാണ് ശിവ്കുമാര്‍ ശര്‍മയുടെ ജനനം. ബോളിവുഡ് ചിത്രങ്ങള്‍ക്കായി ഗാനങ്ങളുമൊരുക്കിയിട്ടുണ്ട്. ഭോപ്പാലില്‍ അടുത്തമാസം കച്ചേരി അവതരിപ്പിക്കാനിരിക്കേയാണ് മരണം സംഭവിച്ചത്.
Discussion about this post