പട്‌ന:ബീഹാര്‍ നിയമസഭ പിരിച്ച് വിടാന്‍ മുഖ്യമന്ത്രി ജീതന്‍ റാം മഞ്ചി ശുപാര്‍ശ ചെയ്തു. 28 അംഗ മന്ത്രിസഭയിലെ 21 പേരും മഞ്ചിയുടെ തീരുമാനം എതിര്‍ത്തു.
അതേസമയം ജിതാംറാം മാഞ്ചിയെ ജെഡിയു പുറത്താക്കി. നിയമസഭ കക്ഷിയോഗത്തില്‍ നിതീഷ് കുമാറിനെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു.നിയമസഭ കക്ഷി അംഗങ്ങള്‍
യോഗം ചേര്‍ന്നാണ് നിതീഷ്‌കുമാറിനെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. ഭൂരിപക്ഷം തങ്ങളുടെ കൂടെയുണ്ടെന്ന് കാണിച്ച് ജെഡിയും ഗവര്‍ണര്‍ക്ക് കത്ത് നല്‍കും.ബംഗാളിന്റെ കൂടി ചുമതലയുള്ളതിനാല്‍ ഗവര്‍ണര്‍ ഇപ്പോള്‍ അവിടെയാണ് ഉള്ളത്.
ഇതോടെ ഗവര്‍ണറുടെ തീരുമാനമാണ് ഇനി നിര്‍ണായകമാവുക.
നിതീഷ് കുമാറിന്റെ രണ്ട് വിശ്വസ്തരായ രാജീവ് രഞ്ചന്‍ ലല്ലന്‍, പി കെ ഷാഹി എന്നിവരെ കഴിഞ്ഞ രാത്രി മന്ത്രിസഭയില്‍ നിന്നും മാഞ്ചി പുറത്താക്കിയിരുന്നു. സര്‍ക്കാരിന്റെ താല്‍പര്യത്തിനനുസരിച്ചല്ല ഇവരുടെ പ്രവര്‍ത്തനമെന്ന് കാണിച്ചാണ് നടപടി. ജെ.ഡി.യു ആസ്ഥാനത്തു വെച്ച് ഇന്നലെ ഇരുനേതാക്കളുടെയും അനുയായികളും തമ്മില്‍ ഏറ്റുമുട്ടാനിടയായി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേരിടേണ്ടി വന്ന കനത്ത പരാജയത്തെ തുടര്‍ന്നാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് മാഞ്ചിക്ക് അധികാരം കൈമാറിയത്. എന്നാല്‍ മാഞ്ചിയുടെ നടപടികളോട് പാര്‍ട്ടി നേതൃത്വത്തിന് യോജിക്കാതെ വന്നതോടെയാണ് അദ്ദേഹത്തെ നീക്കി നിതീഷ്‌കുമാറിനെ വീണ്ടും മുഖ്യമന്ത്രിക്കസേരയില്‍ അവരോധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
234 അംഗമുള്ള ബിഹാര്‍ നിയമസഭയില്‍ ജെ.ഡി.യുവിന് മാത്രമായി 115 അംഗങ്ങളാണുള്ളത്. സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിന്റെ 24 അംഗങ്ങളും അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും സി.പി.ഐയിലെ ഒരംഗവും രണ്ട് സ്വതന്ത്രരുമാണുള്ളത്. 88 അംഗങ്ങളാണ് ബിജെപിക്കുള്ളത്. അഞ്ചു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
Discussion about this post