അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ച് കിടക്കാന്‍ പ്രത്യേക ബെര്‍ത്ത് എന്ന പരീക്ഷണവുമായി ഇന്ത്യന്‍ റെയില്‍വേ. ലക്നൗ ഡിവിഷനാണ് മാതൃദിനത്തോടനുബന്ധിച്ച് ഒരു തേഡ് എസി കോച്ചില്‍ 2 പ്രത്യേക ബെര്‍ത്തുകള്‍ ഒരുക്കിയത്.
സീറ്റ് നമ്പര്‍ 12, 60 എന്നിവയിലായിരുന്നു പരീക്ഷണം. സാധാരണ സീറ്റിനോടനുബന്ധിച്ച് സ്റ്റോപ്പര്‍ ഉള്ള ബേബി സീറ്റു കൂടി ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതു മടക്കിവയ്ക്കാനുമാവും.
പരീക്ഷണം വിജയമെന്നു കണ്ടാല്‍ കൂടുതല്‍ കോച്ചുകളിലേക്കു വ്യാപിപ്പിക്കുമെന്നുമാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. എന്നാല്‍, അമ്മയ്ക്കും കുഞ്ഞിനും തന്നെ ഈ ബെര്‍ത്ത് കിട്ടണമെങ്കില്‍ അതിനനുസരിച്ച സംവിധാനം റിസര്‍വേഷന്‍ സംവിധാനത്തില്‍ വരുത്തേണ്ടി വരും. വര്‍ഷങ്ങള്‍ക്കു മുന്‍പ് തൊട്ടില് ഒരുക്കിയിരുന്നെങ്കിലും തൊട്ടില് ഒരു ഭാഗത്തും അമ്മയുടെ സീറ്റ് മറ്റൊരു ഭാഗത്തുമായി വരുന്ന സംഭവങ്ങളുണ്ടായതോടെ പദ്ധതി ഉപേക്ഷിച്ചു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഈ സംരംഭത്തെ സ്വാഗതം ചെയ്ത് ഒട്ടേറെപേരാണ് രംഗത്തെത്തിയത്. റെയില്‍വേയുടെ ശ്രമത്തെ അഭിനന്ദിക്കുകയും ചെയ്തു. എന്നിരുന്നാലും, ഓണ്‍ലൈനില്‍ ടിക്കറ്റ് കുഞ്ഞിനൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് സീറ്റ് മാറ്റാന്‍ ഓണ്‍-ബോര്‍ഡ് ടിക്കറ്റ് എക്സാമിനറോട് അഭ്യര്‍ത്ഥിക്കാമെന്നും ലഖ്നൗ ഡിവിഷന് ഡിആര്‍എം സുരേഷ് കുമാര്‍ സപ്ര പറഞ്ഞു. പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചാല്‍ എല്ലാ ട്രെയിനുകളിലും ബേബി ബെര്‍ത്തുകളുമായി ഇന്ത്യന്‍ റെയില്‍വേ എത്തുമെന്ന് സപ്ര പറഞ്ഞു.
Discussion about this post