തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ഇതിനിടെ തൃശൂരിൽ മഴ തുടരുകയാണ്. പകൽപ്പൂര ചടങ്ങുകൾ 8 മണിയോടെ തുടങ്ങി. പകൽ വെടിക്കെട്ടിൽ തീരുമാനം 8 ന് ശേഷം ആയിരിക്കും എടുക്കുക. മഴ തുടർന്നാൽ വെടിക്കെട്ട് അനിശ്ചിതത്വത്തിലാവും.
അതേസമയം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ രാത്രി ശക്തമായ മഴ പെയ്തു. തീക്കോയി, പൂഞ്ഞാർ, തെക്കേക്കര പഞ്ചായത്ത് പരിധികളിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് പലയിടത്തും ഇരുകരകൾ കവിഞ്ഞു. ഈരാറ്റുപേട്ട ടൗൺ കോസ് വേ, കോളേജ് പാലം എന്നിവിടങ്ങളിൽ ജലനിരപ്പ് പാലം തൊട്ടു. പുലർച്ചെ 2 മണിയോടെ മഴയ്ക്ക് ശമനം ഉണ്ടായി.
Discussion about this post