ജമ്മു: ജമ്മു കശ്മീരില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് നാല് പേര് മരിച്ചു. അപകടത്തില്‍ ഇരുപതില്‍ അധികം പേര്‍ക്ക് പരിക്കേറ്റു.
വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ നിന്ന് തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കത്രക്ക് സമീപമെത്തിയപ്പോഴാണ് അപകടം ഉണ്ടായത്.
കത്രയില്‍ നിന്നും ജമ്മുവിലേക്കുള്ള യാത്രക്കിടയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് തീ പിടിക്കുക ആയിരുന്നു. ജമ്മു സോണല്‍ എഡിജിപി മുകേഷ് സിങ്, പ്രാഥമിക പരിശോധനയില്‍ സ്ഫോടക വസ്തുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടില്ലെന്നും പറഞ്ഞു.
ഫോറന്‍സിക് വിദഗ്ദ്ധര്‍ സംഭവസ്ഥലം പരിശോധിച്ചു.
Discussion about this post