ഗുജറാത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഹാര്‍ദിക് പാർട്ടി വിട്ടത്. ഗുജറാത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് രാജിവെച്ചതിന് ശേഷം അദ്ദേഹം ട്വിറ്ററീലുടെ പ്രതികരിച്ചു.
കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കാനുള്ള ധൈര്യം സംഭരിക്കുകയാണ്. ഈ തീരുമാനത്തെ സഹപ്രവര്‍ത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് ഉറപ്പുണ്ട്. ഈ ചുവടുവെപ്പിലൂടെ ഗുജറാത്തിന് വേണ്ടി ശരിക്കും ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിയുമെന്ന് വിശ്വാസമുണ്ടെന്നും ഹാര്‍ദിക് ട്വിറ്ററില്‍ കുറിച്ചു. തന്റെ രാജിക്കത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post