വാരണാസി: ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ ശിവലിംഗം കണ്ടെത്തിയെന്നതിന്റെ പേരില്‍ പള്ളിയുടെ ഒരു ഭാഗം അടച്ചിടാന്‍ കോടതി ഉത്തരവിട്ട സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ശിവന് കാശിയിലെ എല്ലാ അണുവിലുമുണ്ടെന്നും പ്രത്യേക രൂപം ആവശ്യമില്ലെന്നും കങ്കണ റണാവത്ത് പ്രതികരിച്ചു.
”കൃഷ്ണന് മഥുരയിലെ എല്ലാ അണുവിലും രാമന് അയോധ്യയിലെ എല്ലാ അണുവിലുമുണ്ട്. അതുപോലെ ശിവന് കാശിയിലെ എല്ലാ അണുവിലുമുണ്ടെന്നും പ്രത്യേക രൂപം ആവശ്യമില്ലെന്നും” കങ്കണ മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ തെലുങ്ക് സിനിമ ധാക്കടിന്റെ റിലീസിന് മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം വാരണാസിയിലെ ദശാശ്വമേദ് ഘട്ടില്‍ പ്രാര്‍ഥിക്കാന്‍ എത്തിയപ്പോഴാണ് ഗ്യാന്‍വാപി വിഷയത്തില്‍ കങ്കണ പ്രതികരിച്ചത്.
Discussion about this post