കൊല്‍ക്കത്ത: ചത്ത ആനക്കുട്ടിയേയും വഹിച്ചുകൊണ്ട് ആനക്കൂട്ടം നടന്നത് കിലോമീറ്ററുകള്‍. പശ്ചിമ ബംഗാളിലെ ജാല്‍പായ്ഗുരി ജില്ലയിലാണ് സംഭവം.
30 മുതല്‍ 35 ഓളം വരുന്ന ആനക്കൂട്ടമാണ് മൃതദേഹവും വഹിച്ചുകൊണ്ട് ഏഴ് കിലോമീറ്ററുകളോളം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
ബനാര്‍ഹട്ട് ബ്ലോക്കിലെ ദോര്‍സ് മേഖലയിലെ ചുനഭട്ടി തേയിലത്തോട്ടത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് ആനക്കുട്ടി ചത്തത്. തുമ്പിക്കൈ കൊണ്ട് എടുത്ത് പൊക്കി തേയിലത്തോട്ടത്തില്‍ നിന്ന് കൊണ്ടുപോവുകയായിരുന്നു. ചുനഭട്ടിയില്‍ നിന്ന് ആനകള്‍ അംബാരി തേയിലത്തോട്ടത്തിലേക്കും ഡയാന തേയിലത്തോട്ടത്തിലേക്കും ന്യൂദൂര്സ് തേയിലത്തോട്ടത്തിലേക്കും പോയി. തുടര്‍ന്ന് റെഡ്ബാങ്ക് തേയിലത്തോട്ടത്തിലെ കുറ്റിക്കാട്ടിലാണ് ആനക്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിരീക്ഷണം തുടരുകയാണ്.
#WATCH | WB: A mother elephant seen carrying carcass of her dead calf in Ambari Tea Estate, Jalpaiguri. A team of Binnaguri wildlife reached there to retrieve the carcass but elephant walked away to Redbank Tea Estate. Cause of death yet to be ascertained.
(Source: Unverified) pic.twitter.com/cPFSWtRDGk
— ANI (@ANI) May 27, 2022
Discussion about this post