ഗാന്ധിനഗര്‍: ഗുജറാത്ത് മുൻ കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് ഹാര്‍ദ്ദിക്ക് പട്ടേല്‍ ബിജെപിയിലേക്ക്. വ്യാഴാഴ്ച്ച പട്ടേല്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ രണ്ട് മാസമായി ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് പാര്‍ട്ടി നേതാക്കളുമായി പട്ടേല്‍ ചര്‍ച്ചയിലായിരുന്നെന്നാണ് വിവരം.
2019-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പട്ടീദാര്‍ വിഭാഗം നേതാവായ പട്ടേല്‍ ഈ മാസം 18-നാണ് പാര്‍ട്ടി വിട്ടത്. ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചിക്കന്‍ സാന്‍വിച്ചിലാണ് കൂടുതല്‍ താത്പര്യമെന്നതടക്കം രൂക്ഷഭാഷയില്‍ പട്ടേല്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിന്‍റെ കൂടെ ചേര്‍ന്ന് താന്‍ മൂന്നു വര്‍ഷം പാഴാക്കിയെന്നും പട്ടേല്‍ കുറ്റപ്പെടുത്തി.
Discussion about this post