ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡരികിൽ ഒരു പെയിന്റിംഗുമായി നിന്ന പെൺകുട്ടിയോട് സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു.
പെൺകുട്ടിയിൽ നിന്ന് പെയിന്റിംഗ് വാങ്ങാന്‍ പ്രധാനമന്ത്രി കാര്‍ നിര്‍ത്തി ഇറങ്ങി. മോദിയുടെ അമ്മയുടെ ചിത്രമായിരുന്നു ആ പെൺകുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്നത്. മുഖ്യമന്ത്രി ജയ് റാം താക്കൂറിനൊപ്പം ഹിമാചൽ പ്രദേശിലെ മാൾ റോഡിലാണ് പ്രധാനമന്ത്രി എത്തിയത്.
അവിടെ വെച്ചാണ് പെൺകുട്ടി അദ്ദേഹത്തിന് പെയിന്റിംഗ് നൽകുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാർ നിർത്തി ഇറങ്ങി പെൺകുട്ടിയോട് അദ്ദേഹം സംസാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ബിജെപി സർക്കാരിന്റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് ഷിംലയിൽ പൊതുപരിപാടി സംഘടിപ്പിച്ചത്.
शिमला पहुंचे प्रधानमंत्री मोदी, भीड़ में लड़की से पेंटिंग लेने के लिए पीएम ने रोकी अपनी कार #PMModi | #Shimla | #HimachalPradesh | @PMOIndia | @narendramodi pic.twitter.com/Vsr2PQidcP
— Asianetnews Hindi (@AsianetNewsHN) May 31, 2022
Discussion about this post