ഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ ജൂണ്‍ ഒമ്പത് വരെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് ജെയിന് അറസ്റ്റിലായത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിങ്കളാഴ്ചയാണ് സത്യേന്ദ്ര ജെയിനിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 2015-16-ല്‍ കൊല്‍ക്കത്ത ആസ്ഥാനമായുള്ള കമ്പനിയുമായി ഇദ്ദേഹം ഹവാല ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഭൂമി വാങ്ങാനും ഡല്‍ഹിക്ക് സമീപം കൃഷിഭൂമി വാങ്ങാനെടുത്ത വായ്പ തിരിച്ചടക്കാനും ഈ പണം ഉപയോഗിച്ചെന്നാണ് ഇ.ഡി പറയുന്നത്.
ആരോഗ്യം, ആഭ്യന്തരം, ഊര്‍ജ വകുപ്പുകളുടെ ചുമതല സത്യേന്ദ്ര ജെയിന് ആപ് സര്‍ക്കാറില്‍ വഹിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ റോസ് അവന്യു കോടതിയിലാണ് ജെയിനിനെ ഹാജരാക്കിയത്. മുതിര്‍ന്ന അഭിഭാഷകന് എന്‍.ഹരി ഹരന് സത്യേന്ദ്ര ജെയിനിനായി ഹാജരായി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇ.ഡിക്കായി കോടതിയിലെത്തിയത്.
Discussion about this post