ഗുജറാത്ത്: രാജ്യത്ത് ‘പി.എം. ശ്രീ സ്കൂളുകള്‍’ സ്ഥാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്. ഭാവിയിലേക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാകുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകള്‍ സ്ഥാപിക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് വ്യക്തമാക്കി. ഗുജറാത്തില്‍ നടന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിലാണ് ധര്‍മേന്ദ്ര പ്രധാന് ഇക്കാര്യം അറിയിച്ചത്.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പരീക്ഷണ ശാലയായിരിക്കും ഈ സ്കൂളുകളെന്നും മന്ത്രി പറഞ്ഞു.
ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയായി രാജ്യത്തെ മാറ്റുന്നതിനുള്ള അടിത്തറ സ്കൂള്‍ വിദ്യാഭ്യാസമാണെന്നും ഭാവിയിലേക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിന് പൂര്‍ണ്ണമായും സജ്ജമായ ‘പി.എം. ശ്രീ സ്കൂളുകള്‍’ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാരെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ അറിവില്‍ നിന്നും വൈദഗ്ധ്യത്തില്‍ നിന്നും നമ്മുടെ പുതിയ തലമുറയെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും അതിനാല്‍, ‘പി.എം. ശ്രീ സ്കൂള്‍’ നടപ്പാക്കുന്നതിലൂടെ ഒരു ഭാവി മാതൃക സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post