മുംബൈ: മഹാരാഷ്ട്രയില്‍ ജയിലിലുള്ള ഭരണകക്ഷി നേതാക്കള്‍ക്ക് രാജ്യസഭാതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവില്ലെന്ന് കോടതി. വോട്ടു ചെയ്യാന്‍ ഒരു ദിവസത്തേക്ക് ജാമ്യം അനുവദിക്കണമെന്ന ഹര്‍ജി മുംബൈയിലെ പ്രത്യേക കോടതി തള്ളി. ഭരണകക്ഷി എംഎല്‍എമാരായ നവാബ് മാലിക്ക്, അനില്‍ ദേശ്മുഖ് എന്നിവരാണ് ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
എംഎല്‍എമാര്‍ക്ക് ജാമ്യം നിഷേധിച്ചത് തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ മഹാസഖ്യത്തിന് വന്‍ തിരിച്ചടിയാകും. ആറ് സീറ്റുകളിലേക്കാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആറാമത്തെ സീറ്റിലേക്കാണ് മഹാസഖ്യവും ബിജെപിയും തമ്മില്‍ കടുത്ത മത്സരം നടക്കുക. ജയിലില്‍ കഴിയുന്ന നേതാക്കളുടെ വോട്ടുകൂടി ലഭിക്കില്ലെന്ന് ഉറപ്പായതോടെ സ്വതന്ത്രരടക്കമുള്ളവരുടെ കൂടുതല്‍ വോട്ടുകള്‍ മഹാസഖ്യത്തിന് ആവശ്യമായി വരും. ബിജെപി വോട്ടുകച്ചവടം നടത്തുന്നത് തടയാന്‍ നിലവില്‍ ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാരെ ഹോട്ടലിലേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ് മന്ത്രിയായ നവാബ് മാലിക്കിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് കള്ളപണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖും കള്ളപ്പണകേസിലാണ് അറസ്റ്റിലായത്.
Discussion about this post