ഡല്‍ഹി: പ്രകോപനപരമായ പരാമര്‍ശത്തിന് എഐഎംഐഎം അദ്ധ്യക്ഷന്‍ അസാദുദ്ദിന്‍ ഒവൈസിയ്ക്കെതിരെ കേസെടുത്തു. ഡല്‍ഹി പോലീസ് ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത്. സമൂഹമാദ്ധ്യമങ്ങളിലൂടെ വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനും ആളുകളെ കലാപത്തിന് പ്രേരിപ്പിച്ചതിനും പൊതുസമൂഹത്തിന് ഹാനികരമായ അന്തരീക്ഷം സൃഷ്ടിച്ചതിനുമാണ് കേസ്.
‘വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും പ്രകോപിപ്പിക്കുകയും പൊതു സമാധാനം നിലനിര്‍ത്തുന്നതിന് ഹാനികരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു’ എന്ന് ആരോപിക്കപ്പെടുന്ന ചിലര്‍ക്കെതിരെ കേസെടുത്തതായി ഡല്‍ഹി പോലീസ് വ്യക്തമാക്കി.
Discussion about this post