അടുത്ത ഒന്നരവര്‍ഷത്തിനുളളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പത്ത് ലക്ഷം പേര്‍ക്ക് നിയമനമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പുതിയ അറിയിപ്പ്. എല്ലാ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്കി. ഇവിടങ്ങളിലെ തൊഴില്‍ സ്ഥിതി അവലോകനം ചെയ്ത ശേഷമാണ് നിര്‍ദേശമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പത്ത് ലക്ഷം പേര്‍ക്ക് നിയമനമെന്ന സുപ്രധാന തീരുമാനം വരുന്നത്. വിവിധ സര്‍ക്കാര്‍ മേഖലകളില്‍ നിരവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും നിയമന നടപടികള്‍ സാവധാനമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപനം.
Discussion about this post