മുംബൈ: ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്ന് കമന്റേറ്റര്‍മാരായ പാക്ക് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ വസീം അക്രവും, ശുഹൈബ് അക്തറും പാക്കിസ്ഥാനിലേക്ക് മടങ്ങുന്നു. മുംബൈയില്‍ നടക്കേണ്ടിയിരുന്ന അഞ്ചാം മല്‍സരത്തിലെ കമന്റേറ്റര്‍മാരാണ് വസീം അക്രവും അക്തറും.
ശിവസേന ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയില്‍നിന്ന് പാക്കിസ്ഥാന് അംപയര്‍ അലീം ദറിനെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) പിന്‍വലിച്ചതിനു പിന്നാലെയാണ് പാക്മുന്‍ താരങ്ങളുടെ മടക്കം.
ഇന്നലെ ഇന്ത്യ-പാക് പരമ്പരയ്ക്കു വേണ്ടിയുള്ള ബി.സി.സി.ഐ-പി.സി.ബി ചര്‍ച്ചകള്‍ ശിവസേന തടസ്സപ്പെടുത്തിയതിനു പിന്നാലെ അലീം ദറിനെതിരെ ഭീഷണിയും ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സൂചന. അലീം ദറിനു എല്ലാ സുരക്ഷയും നല്‍കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഐ.സി.സി അദ്ദേഹത്തെ പിന്‍വലിച്ചത്.
പാക്കിസ്ഥാനുമായി ഒരു തരത്തിലുമുള്ള ക്രിക്കറ്റ് പരമ്പരയും അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ ബി.സി.സി.ഐ മേധാവി ശശാങ്കര്‍ മനോഹറിനോട് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് നടപടി.
Discussion about this post