ഡല്‍ഹി: പറക്കുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ക്യാബിനില്‍ പുക. വിമാനം അടിയന്തരമായി ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ശനിയാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്ന് ജബല്‍പൂരിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് പുക കണ്ടത്.
5,000 അടി ഉയരത്തില്‍ പറക്കുമ്പോഴായിരുന്നു സംഭവം. ക്യാബിനില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി.
Discussion about this post