കൊച്ചി: ബലാത്സംഗക്കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ഇരയായ നടി.
കർശന ഉപാധികളോടെ വിജയ് ബാബുവിന് കോടതി ജാമ്യം അനുവദിക്കുകയും പിന്നീട് ഇയാളുമായി പൊലീസ് പരാതിയിൽ പറയപ്പെടുന്ന ഹോട്ടലുകളിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്യുന്നതിനിടെയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവനടി രംഗത്തെത്തിയിരിക്കുന്നത്.
വിജയ് ബാബുവിന് എതിരെ തെളിവുകള്‍ ഉണ്ടായിട്ടും ഹൈക്കോടതി പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം കേസില്‍ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം കേസില്‍ വിജയ് ബാബുവിനെ മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുത്തു. ഈ ഫ്ളാറ്റില്‍വെച്ചും വിജയ് ബാബു തന്നെ പീഡിപ്പിച്ചതായി യുവനടി പരാതിയില്‍ പറഞ്ഞിരുന്നു.
Discussion about this post