മുബൈ: ആത്മീയ നേതാവായ സൂഫീ ബാബയെ അജ്ഞാതസംഘം വെടിവച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ യേവ്ല ടൗണില്‍ വെച്ചാണ് അജ്ഞാതസംഘം വെടിവെച്ചു കൊലപ്പെടുത്തിയത്. നാലു പേരടങ്ങിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ യേവ്ലയില് താമസിക്കുന്ന അഫ്ഗാന് സ്വദേശിയായ സൂഫീ ബാബയുടെ യഥാര്‍ത്ഥ പേര് ഖാജാ സയ്യിദ് ചിസ്തിയെന്നാണ്.
തലക്ക് വെടിയേറ്റ ഖാജാ സയ്യിദ് തല്‍ക്ഷണം മരിക്കുകയും പിന്നാലെ അക്രമി സംഘം കാറുമായി കടന്നു കളയുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും പ്രതികളെ ഉടന്‍ പിടികൂടൂമെന്നും അറിയിച്ചു.
Discussion about this post