ജപ്പാനിലെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. നെഞ്ചിലാണ് വെടിയേറ്റിരിക്കുന്നതെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജപ്പാനിലെ നാര നഗരത്തില്‍ വച്ചാണ് സംഭവം. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്. രണ്ടു തവണ വെടിയൊച്ച കേട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നില്‍ നിന്നാണ് വെടിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അബോധാവസ്ഥയിലായ ഷിന്‍സോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ നില അതീവഗുരുതരമാണെന്നാണ് സൂചന. അക്രമിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
2020 ഓഗസ്റ്റിലാണ് ഷിന്‍സോ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്.
Discussion about this post