കണ്ണൂർ : കണ്ണൂർ വിസിയുടെ ശുപാർശ തിരിച്ചയച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പട്ടികയാണ് മടക്കിയത്.
72 ബോർഡുകളിലേക്കുള്ള പട്ടികയാണ് വിസി നൽകിയിരുന്നത്. എന്നാൽ ചട്ട ലംഘനമാണെന്നും നോമിനേഷൻ നടത്താൻ സർവകലാശാലക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗവർണ്ണർ നിലപാടെടുത്തത്. ഗവര്‍ണക്ക് അപേക്ഷ നൽകുകയും അദ്ദേഹം അത് അനുവദിച്ച് വിസിക്ക് തിരിച്ച് അയക്കുകയുമായിരുന്നു കീഴ്വഴക്കം. ഇത് ഇത്തവണ പാലിക്കപ്പെട്ടില്ല.
അതേസമയം വിസിയോട് ഗവര്‍ണര്‍ ഇക്കാര്യത്തിൽ വിശദീകരണവും തേടിയിട്ടുണ്ട്.
Discussion about this post