ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് മുൻമന്ത്രി സജി ചെറിയാനെതിരെ പരാതി. അഭിഭാഷകനായ പി.ജി. ഗീവര്‍ഗീസാണ് ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഹെല്‍മറ്റില്ലാതെ എംഎല്‍എ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന ചിത്രം പുറത്തു വന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പരാതി.
സജി ചെറിയാന് ഹെല്‍മറ്റ് ധരിക്കാത്തത് ചോദ്യം ചെയ്ത് മുന്‍ എംഎല്‍എ പി.സി.ജോര്‍ജ്ജിന്റെ മകനും ജില്ലാ പഞ്ചായത്തംഗവുമായ ഷോണ്‍ ജോര്‍ജ് രംഗത്തുവന്നിരുന്നു. ഹെല്‍മെറ്റില്ലാതെ സ്കൂട്ടറോടിക്കുന്ന മന്ത്രിയുടെ ചിത്രം ചൂണ്ടിക്കാട്ടിയാണ് ഷോണിന്റെ ചോദ്യം.
ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിന് പിഴയടക്കണമെന്നും അല്ലെങ്കില്‍ കോടതിയില്‍ കാണാമെന്നും ഷോണ്‍ ജോര്‍ജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
Discussion about this post