രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് തിരിച്ചടി. സമാജ്വാദി പാർട്ടി (എസ്പി)യുടെ പ്രധാന സഖ്യകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി ) എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് പാർട്ടി പിന്തുണ പ്രഖ്യാപിച്ചു. എസ്ബിഎസ്പി തലവൻ ഓം പ്രകാശ് രാജ്ഭർ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദ്രൗപതി മുർമുവിന് പിന്തുണ തേടിയതിനെ തുടർന്നാണ് എൻഡിഎ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്ന് എസ്ബിഎസ്പി അധ്യക്ഷൻ ഒപി രാജ്ഭർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Discussion about this post