ഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 15 കോടി വിലമതിക്കുന്ന ഒരു കിലോഗ്രാം കൊക്കെയ്ൻ കസ്റ്റംസ് പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് സിംബാബ്വെ സ്വദേശിനിയെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു.
അഡിസ് അബാബയിൽ നിന്ന് ഇ.ടി-688 വിമാനത്തിലാണ് സിംബാബ്വെ സ്വദേശിനി ഡൽഹിയിൽ എത്തിയത്. 1015 ഗ്രാം കൊക്കെയ്ൻ ഡൽഹി എയർപോർട്ട് കസ്റ്റംസ് ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. ചെരുപ്പിനുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
Discussion about this post