കൊല്‍ക്കത്ത: കോളേജ്, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കോണ്ടം മയക്കുമരുന്നായി ഉപയോഗിച്ചുവരുന്ന പ്രവണത വര്‍ധിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കോണ്ടം വില്‍പ്പന കുത്തനെ ഉയര്‍ന്നതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. പത്തിരട്ടിയോളമാണ് കോണ്ടം വില്‍പ്പനയില്‍ വര്‍ധനവുണ്ടായതെന്ന് കച്ചവടക്കാര്‍ പറയുന്നു. ദുര്‍ഗാപൂര്‍ സിറ്റി, ബിധാന്‍നഗര്‍, മുച്ചിപ്പാറ, സി സോണ്‍, എ സോണ്‍ എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ കോണ്ടം വില്‍പ്പനയില്‍ വലിയ വര്‍ധനവുണ്ടായത്.
ഫ്ളേവേര്‍ഡ് കോണ്ടം ചൂട് വെള്ളത്തില്‍ മുക്കിവെക്കുമ്പോള്‍ ലഭിക്കുന്ന പ്രത്യേകതരം ആല്‍ക്കഹോളാണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. ആ ദ്രാവകം ഒരു ദിവസമോ അതില്‍ കൂടുതലോ സൂക്ഷിച്ചുവെച്ച ശേഷം കുടിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
10 മുതല്‍ 12 മണിക്കൂര്‍ വരെ ഇതിന്റെ ലഹരി നീണ്ടും നില്ക്കും. കോണ്ടത്തിന് ഗന്ധം നല്കുന്ന ഒരു പ്രത്യേക തരം വസ്തുവില്‍ നിന്നാണ് ഇത്തരത്തില്‍ ആല്‍ക്കഹോള്‍ രൂപപ്പെടുന്നതെന്ന് ആരോഗ്യവിദഗ്ദന്‍ ചൂണ്ടികാട്ടി. യുവാക്കള്‍ ലഹരി കിട്ടാന്‍ ഇത്തരത്തില്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നത് ആദ്യമല്ലെന്നും ഇത് ഗുരുതര ശാരീരിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Discussion about this post