ശ്രീകൃഷ്ണ ജന്മാഷ്ടമി
മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ. ശ്രാവണ മാസ കൃഷ്ണപക്ഷ അഷ്ടമി, രോഹിണി നക്ഷത്രം അതായത് ശ്രീകൃഷ്ണ ജയന്തി ഇക്കൊല്ലം ആഗസ്റ്റ് 18ന് ആണ്. പൂർണാവതാരമായ ശ്രീകൃഷ്ണ ഭഗവാൻ ജനിച്ച ദിവസമാണിത്. ദ്വാപരയുഗത്തിന്റെ അവസാനവും കലിയുഗത്തിന്റെ തുടക്കത്തിലുമാണ് ശ്രീകൃഷ്ണൻ അവതരിച്ചത്. മറ്റൊരു വീക്ഷണത്തിൽ, ധർമത്തിന്റെ നിലനിൽപ്പിനും ഭഗവാനിൽ ശരണം പ്രാപിക്കുന്നതിനുമുള്ള ഒരു അവസരം കൂടിയാണ് ശ്രീകൃഷ്ണ ജയന്തി. എല്ലാ ദേവന്മാരിലും ജഗദ്ഗുരുവായി അറിയപ്പെടുന്ന ഏകദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ശ്രീകൃഷ്ണ ഭഗവാന്റെ ഉപാസനയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും അവയുടെ ശാസ്ത്രവും മനസ്സിലാക്കാം.
ശ്രീകൃഷ്ണൻ : (ആ)കർഷണം കരോതി ഇതി, അതായത് ആകർഷണ ശക്തി ഉള്ളതാരോ അവനെയാണ് കൃഷ്ണൻ എന്നു വിളിക്കുന്നത്.
ശ്രീകൃഷ്ണ ഭഗവാന്റെ ശ്ലോകം
കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ
പ്രണതഃ ക്ലേശ നാശായ ഗോവിന്ദായ നമോ നമഃ
വസുദേവ സുതം ദേവം കംസ ചാണൂര മർദനം
ദേവകീ പരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും.
അർഥം : വസുദേവപുത്രനായ കൃഷ്ണൻ, എല്ലാ ദുഃഖങ്ങളും അകറ്റുന്ന പരമാത്മാവ്, ശരണാഗതി
പ്രാപിക്കുന്നവരുടെ എല്ലാ ക്ലേശങ്ങളും പ്രയാസങ്ങളും ഇല്ലാതാക്കുന്ന ഗോവിന്ദന് എന്റെ വിനീതമായ നമസ്കാരം. വസുദേവന്റെ പുത്രനും കംസൻ, ചാണൂരൻ മുതലായ അസുരന്മാരെ നിഗ്രഹിക്കുന്നതും ദേവകിക്ക് പരമാനന്ദം നൽകുന്നതും സന്പൂർണ ലോകത്തിന് ഗുരുസ്ഥാനത്തിലും ആയ ശ്രീകൃഷ്ണ ഭഗവാനെ ഞാൻ വന്ദിക്കുന്നു.
ഈ ശ്ലോകത്തിൽ തന്നെ ഭഗവാന്റെ പല ഗുണങ്ങളെക്കുറിച്ച് വർണിച്ചിട്ടുണ്ട്. അവയെ സ്മരിച്ചുകൊണ്ട് നാം ഭഗവാനെ നമിക്കുന്പോൾ നമുക്ക് ഉള്ളിൽ ഭഗവാനോട് അപാരമായ ഭക്തി അനുഭവിക്കാൻ സാധിക്കും.
ശ്രീകൃഷ്ണൻ – ഉത്തമ മാതൃക
1. ആദർശ പുത്രൻ : സ്വമാതാപിതാക്കളായ വസുദേവനെയും ദേവകിയെയും വളർത്തച്ഛനമ്മമാരായ നന്ദഗോപനെയും യശോദയെയും ശ്രീകൃഷ്ണൻ തന്റെ പെരുമാറ്റരീതികളിലൂടെ സന്തോഷം നൽകിയിരുന്നു.
2. ആദർശ ബന്ധു : ശ്രീകൃഷ്ണൻ സ്വന്തം ജ്യേഷ്ഠനായ ബലരാമനെ സദാ മാനിച്ചിരുന്നു.
3. ആദർശ ഭർത്താവ് : ഒരു ഭാര്യയെ സംതൃപ്തയാക്കാൻ തന്നെ വിഷമമാണെന്നിരിക്കെ, കൃഷ്ണൻ 16,008 ഭാര്യമാരെയും തൃപ്തരാക്കിയിരുന്നു. നാരദൻ ഈ ഭാര്യമാർക്കിടയിൽ കലഹമുണ്ടാക്കാൻ ശമ്രിച്ചു എങ്കിലും പരാജയപ്പെടുകയാണുണ്ടായത്.
4. ആദർശ പിതാവ് : പുത്രന്മാരും അവരുടെ മക്കളും അയോഗ്യമായി പെരുമാറിയതിനാൽ, യാദവ യുദ്ധ സമയത്ത് ശ്രീകൃഷ്ണൻ തന്നെ അവരെ വധിച്ചു. അവതാരങ്ങൾക്കും ദേവന്മാർക്കും ഇടയിൽ സ്വന്തം കുലക്ഷയം ചെയ്ത അവതാരം ശ്രീകൃഷ്ണൻ മാത്രമാണ്.
5. ആദർശ സുഹൃത്ത് : ദ്വാരകയിലെ രാജാവായിട്ടും ശ്രീകൃഷ്ണൻ നിർധനനും ബാല്യകാലസുഹൃത്തുമായ കുചേലനെ അതീവ സ്നേഹത്തോടെ സ്വാഗതം ചെയ്തു. പാണ്ഡവരുമായി ഉണ്ടായിരുന്ന മൈത്രി കാരണം അവരെ വേണ്ടപ്പോഴെല്ലാം സഹായിക്കുകയും ചെയ്തു.
6. അന്യായം സഹിക്കാത്തവൻ (തേജസ്വി) : കംസൻ, ജരാസന്ധൻ, കൌരവർ തുടങ്ങിയവരുടെ അനീതിയെ ഉന്മൂലനം ചെയ്യാൻ ശ്രീകൃഷ്ണൻ സ്വയം പോരാടുകയും മറ്റുള്ളവരെ പോരാടാൻ സഹായിക്കുകയും ചെയ്തു.
ജന്മാഷ്ടമിയുടെ മഹത്ത്വം
1. ജന്മാഷ്ടമിക്ക് അന്തരീക്ഷത്തിൽ ശ്രീകൃഷ്ണ തത്ത്വം മറ്റു ദിവസങ്ങളെ അപേക്ഷിച്ച് 1000 മടങ്ങ് കൂടുതൽ കാര്യക്ഷമമായിരിക്കും. അതിനാൽ ഈ തിഥിയുടെ അന്ന് ഒാം നമോ ഭഗവതെ വാസുദേവായ എന്ന നാമം പരമാവധി ജപിക്കുന്നത് നല്ലതാണ്. കൂടാതെ ശ്രീകൃഷ്ണന്റെ ഭക്തിഭാവത്തോടുകൂടിയ ഉപാസനയും അന്ന് ചെയ്താൽ ശ്രീകൃഷ്ണ തത്ത്വവും ഭഗവാന്റെ അനുഗ്രഹവും ലഭിക്കും. ഇതാണ് ആധ്യാത്മിക തലത്തിൽ നമുക്കുണ്ടാകുന്ന ഗുണം.
2. ജന്മാഷ്ടമിക്ക് അന്തരീക്ഷത്തിൽ ജലതത്ത്വം (പഞ്ചമഹാഭൂതങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയിലെ ജലതത്ത്വം) അധികമായിരിക്കും. അത് ശരീരത്തിലെ പഞ്ചപ്രാണങ്ങളുടെ പ്രവാഹത്തിന് പോഷകമായിരിക്കും. ഇത് മനസ്സിൽ ഉത്സാഹം വർധിപ്പിച്ച് ശരീരത്തിന്റെ കാര്യശേഷി കൂട്ടുന്നു.
3. ഈ ദിവസം ഉപവാസം ചെയ്താൽ സ്ത്രീകൾക്ക് ശുദ്ധി-അശുദ്ധി, ആർത്തവം എന്നിവ കാരണം ഉണ്ടായിട്ടുള്ള പ്രയാസങ്ങൾ ഇല്ലാതാകും.
ശ്രീകൃഷ്ണന്റെ പൂജ
ശ്രീകൃഷ്ണ ജന്മം മധ്യരാത്രി 12 മണിക്കാണ് ആഘോഷിക്കുന്നത് . ഭഗവാൻ ജനിച്ച സമമാതാണെന്നാണ് കണക്കാക്കുന്നത് . ഭഗവാൻ ജനിച്ചത്. വീട്ടിൽ നാം ജന്മാഷ്ടമി പൂജ ചെയ്യുന്നുണ്ടെങ്കിൽ ആദ്യം തന്നെ അതിനായുള്ള ഒരുക്കങ്ങൾ ചെയ്തു വയ്ക്കണം. അതിനായി ചന്ദനം, അൽപം മഞ്ഞളും കുങ്കുമവും, പുഷ്പങ്ങൾ, തുളസി, ചന്ദനത്തിരി, നെയ്യ് വിളക്ക്, നൈവേദ്യം (അവലും പാലും അല്ലെങ്കിൽ അവലും ശർക്കരയും അല്ലെങ്കിൽ വെണ്ണ) ഇവ എടുത്തു വയ്ക്കുക.
1. മധ്യരാത്രിക്ക് ശ്രീകൃഷ്ണന്റെ വിഗ്രഹം അല്ലെങ്കിൽ ചിത്രത്തിൽ പഞ്ചോപചാരം അല്ലെങ്കിൽ ഷോഡശോപചാര പൂജ സമർപ്പിക്കുക.
2. ഉപചാരങ്ങൾ അർപ്പിക്കുന്ന വിധം :
A. പൂജയ്ക്കു മുന്പ് ഉപാസകൻ നടുവിരൽ കൊണ്ട് സ്വന്തം നെറ്റിയിൽ ചന്ദനത്തിന്റെ ഗോപി തിലകം തൊടുക. ശ്രീകൃഷ്ണന്റെ ഫോട്ടോ അല്ലെങ്കിൽ വിഗ്രഹത്തിന് ഗോപീചന്ദനം കൊണ്ട് തിലകം ചാർത്തുക. ഭഗവാന് മോതിര വിരൽ കൊണ്ട് വേണം തൊടിയിക്കാൻ. അതിനുശേഷം ഭഗവാൻ പൂക്കളും തുളസിയിലയും അർപ്പിക്കുക.
B. അതിനുശേഷം പെരുവിരലും മോതിരവിരലും കൊണ്ട് മഞ്ഞളും കുങ്കുമവും ഭഗവാന്റെ പാദങ്ങളിൽ അർപ്പിക്കുക. പെരുവിരലും മോതിരവിരലും ചേർത്തു പിടിക്കുന്പോൾ തയ്യാറാകുന്ന മുദ്ര ശരീരത്തിലെ അനാഹത ചക്രത്തെ ഉണർത്തുന്നു. അതു കാരണം ഭക്തിഭാവം അനുഭവിക്കാൻ കഴിയും.
C. അതിനുശേഷം ചന്ദനത്തിരി കത്തിച്ച് അതുകൊണ്ട് മൂന്നു തവണ ഉഴിയുക. അതുപോലെ നെയ്യ് വിളക്ക് കത്തിച്ച് അതും മൂന്നു തവണ ഉഴിയുക.
D. ഭഗവാന് തുളസിയില കൊണ്ട് നൈവേദ്യം സമർപ്പിക്കുക.
E. പൂജയ്ക്കു ശേഷം കുറച്ചു നേരം ഓം നമോ ഭഗവതെ വാസുദേവായ എന്ന നാമം ജപിക്കുക.
F. ശ്രീകൃഷ്ണൻ ശ്രീമദ്ഭഗവദ് ഗീതയിൽ ന മേ ഭക്തഃ പ്രണശ്യതി അതായത് എന്റെ ഭക്തന് നാശം സംഭവിക്കുകയില്ല എന്ന് അരുൾ ചെയ്തു. ഈ വചനം സ്മരിച്ച് അർജുനനെപ്പോലെ നമ്മളിലും ഭഗവാനോട് അതിരില്ലാത്ത ഭക്തി ഉണ്ടാകണെ എന്ന് മനസ്സോടെ പ്രാർഥിക്കുക.
G. എന്തെങ്കിലും കാരണവശാൽ ശ്രീകൃഷ്ണന്റെ പൂജ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ മാനസപൂജ ചെയ്യുക. മനസ്സിൽ ഇതു വരെ പറഞ്ഞ ഉപചാരങ്ങൾ അർപ്പിക്കുന്നതായി സങ്കൽപ്പിക്കുക. ഭഗവാൻ ഭക്തിയാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് നാം മനസ്സിൽ സങ്കൽപ്പിച്ചാലും അത് ഭഗവാന്റെ പാദങ്ങളിൽ സമർപ്പിക്കപ്പെടുന്നു. രാത്രി പൂജ ചെയ്യാൻ കഴിയില്ലെങ്കിൽ സന്ധ്യക്കു പൂജ ചെയ്ത് പ്രാർഥിച്ചാലും മതി.
ശ്രീകൃഷ്ണ ഭഗവാനെക്കുറിച്ച് പ്രചരിപ്പിച്ചിട്ടുള്ള അപവാദങ്ങളും അവയുടെ യാഥാർഥ്യവും
1. രാധയും ശ്രീകൃഷ്ണനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള മിഥ്യാബോധം
രാധയുടെ പ്രീതിയെ (ഭക്തിയെ) പ്രേമമാണെന്ന് കരുതി ഈ ബന്ധം ലൈംഗികതയിലും ലൌകികതയിലും അടിസ്ഥാനമായതാണെന്ന് പറയുന്നതിലുള്ള വ്യർത്ഥത അന്നത്തെ ശ്രീകൃഷ്ണന്റെ പ്രായം അറിയുന്പോൾ വ്യക്തമാകും. ഗോകുലം വിട്ടുപോകുന്പോൾ ശ്രീകൃഷ്ണന്റെ പ്രായം വെറും ഏഴ് വയസ്സായിരുന്നു.
2. ഭാര്യമാർ
ശ്രീകൃഷ്ണന്റെ ഏറ്റവും പ്രിയങ്കരിയായ റാണി രുക്മിണിയായിരുന്നു. ഭഗവാന്റെ മറ്റ് ഏഴ് പ്രധാന ഭാര്യമാർ സത്യഭാമ, ജാംബവതി, കാളിന്ദി, മിത്രവിന്ദ, സത്യ, ഭദ്ര, ലക്ഷ്മണ എന്നിവരായിരുന്നു. എട്ടു റാണിമാർ അഷ്ടധാപ്രകൃതിയെ സൂചിപ്പിക്കുന്നു. അഷ്ടധാപ്രകൃതി എന്നുവച്ചാൽ പഞ്ചമഹാഭൂതങ്ങളായ ഭൂമി, ജലം, തേജസ്സ്, വായു, ആകാശം എന്നിവയും മനസ്സ്, ചിത്തം, ബുദ്ധി എന്നിവയും ചേർന്നുള്ള എട്ട് തത്ത്വങ്ങൾ. ഈ എട്ട് തത്ത്വങ്ങളും കൃഷ്ണന്റെ അധീനതയിലാണ്’ എന്നാണ് ഇതിന്റെ ആന്തരാർഥം. നരകാസുരന്റെ തടവിൽനിന്നും മോചിപ്പിച്ച 16,000 കന്യകകൾക്ക് സമൂഹത്തിൽ അംഗീകാരം ലഭിക്കാൻ വേണ്ടി ശ്രീകൃഷ്ണൻ അവരെ വിവാഹം കഴിച്ചു. ഈ 16,000 കന്യകകളെന്ന് പറയുന്നത് ശരീരത്തിലെ ശക്തി വാഹിനികളായ 16,000 നാഡികളാണ്. – പരമ പൂജനീയ അണ്ണാ കരന്ദീകർ, മഹാരാഷ്ട്ര.
3. മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ചവൻ
ചിലർ കൃഷ്ണന്റെ ശീലങ്ങളെ നിന്ദിക്കുന്നു; പക്ഷേ, കൃഷ്ണൻ എല്ലാം മറ്റുള്ളവരുടെ ക്ഷേമത്തിനു വേണ്ടിയാണ് ചെയ്തിരുന്നത്. മറ്റുള്ളവർക്കായി ചിലപ്പോൾ നിയമങ്ങൾ പോലും കൃഷ്ണൻ ലംഘിച്ചിരുന്നു. ജരാസന്ധവധം, സുഭദ്രാപഹരണം, 16,000 കന്യകമാരെ വിവാഹം കഴിക്കുക തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.
4. നിസ്വാർഥൻ
കംസനെയും മറ്റു പല അധാർമിക രാജാക്കന്മാരെയും വധിച്ചതിനുശേഷവും സ്വർണ്ണ നഗരമായ ദ്വാരക സ്ഥാപിച്ചതിനുശേഷവും ശ്രീകൃഷ്ണൻ രാജപദവി സ്വീകരിച്ചില്ല. എങ്കിലും ശ്രീകൃഷ്ണൻ ആ കാലഘട്ടത്തിലെ കിരീടമണിയാത്ത ചക്രവർത്തിയായിരുന്നു.
5. ധർമം പുനഃസ്ഥാപിക്കുക
’എവിടെ കൃഷ്ണനുണ്ടോ, അവിടെ ധർമം ഉണ്ട്. എവിടെ ധർമം ഉണ്ടോ, അവിടെ വിജയം സുനിശ്ചിതമാണ്. എന്നാൽ ദുര്യോധനൻ ധർമം അനുഷ്ഠിച്ചില്ല, ആയതിനാൽ അവന്റെ കൂടെ ശ്രീകൃഷ്ണ ഭഗവാൻ ഇല്ലായിരുന്നു. കൃഷ്ണനില്ലാത്തതിനാൽ അവർക്ക് വിജയവുമില്ലായിരുന്നു.’ – വേദവ്യാസമുനി.
പ്രാർഥന
ജന്മാഷ്ടമിക്ക് ഭഗവാൻ ശ്രീകൃഷ്ണന്റെ പാദങ്ങളിൽ സന്പൂർണ ശരണാഗതിയോടെ ഇപ്രകാരം പ്രാർഥിക്കുക, ഹേ ശ്രീകൃഷ്ണ, ഞങ്ങളിൽനിന്നും അങ്ങ് തന്നെ ഭക്തിഭാവത്തോടു കൂടി സാധന ചെയ്യിച്ചെടുത്താലും. ധർമസംസ്ഥാപനത്തിന്റെ അതിശേഷ്ഠ്രമായ ഈശ്വര കാര്യത്തിൽ ഞങ്ങളെ പങ്കാളി ആക്കിയാലും. അർജുനനെപ്പോലെ അതിരില്ലാത്ത ഭക്തി ഞങ്ങളിലും ഉളവാക്കിയാലും, എന്ന് അവിടുത്തെ പാദങ്ങളിൽ മനസ്സോടെ പ്രാർഥിക്കുക.
ഇക്കൊല്ലം നമുക്ക് ശ്രീകൃഷ്ണ ജയന്തി ഭഗവദ് ഭക്തിയിൽ ആഘോഷിക്കാം. ഭഗവാനെ മനസ്സോടെ വിളിക്കാം. സാക്ഷാത് ശ്രീകൃഷ്ണ ഭഗവാന്റെ സാന്നിദ്ധ്യം അനുഭവിക്കുവാൻ ശമ്രിക്കാം.
കടപ്പാട് : ഹിന്ദു ജനജാഗൃതി സമിതി
Discussion about this post