ന്യൂഡൽഹി; 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിന് കനത്ത തിരിച്ചടി. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചു. ഗാന്ധി കുടുംബത്തിനോട് വളരെ അടുപ്പമുള്ള ആളായിരുന്ന ഗുലാം നബി കോൺഗ്രസിൻറെല പ്രധാനമുഖമായിരുന്നു. ഈ സാഹചര്യത്തിൽ ഗുലാം നബിയുടെ രാജി കോൺഗ്രസിന് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്. തന്റെ രാജിക്ക് കാരണം രാഹുൽ ഗാന്ധിയാണെന്നും ഗുലാം നബി കുറ്റപ്പെടുത്തിയിട്ടുണ്ട്.
കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് അഞ്ച് പേജുള്ള രാജിക്കത്ത് നൽകി കൊണ്ടാണ് ആസാദ് പാർട്ടി വിട്ടത്. കോൺഗ്രസ് നേതൃത്വത്തോട് വളരെക്കാലമായി ആസാദ് അതൃപ്തി രേഖപ്പെടുത്തുന്നുണ്ടായിരുന്നു. നേതൃമാറ്റം ആഗ്രഹിച്ച് ഹൈക്കമാൻറിന് കത്ത് നൽകിയ കോൺഗ്രസിൻറെ മുതിർന്ന നേതാക്കളുടെ പട്ടികയിൽ ആസാദ് ആണ് മുൻപിഷ നിൽക്കുന്നത്. 23 നേതാക്കളാണ് ഇത്തരത്തിൽ വിമത സ്വരം ഉയർത്തി നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ചത്. ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി തന്റെ നേതൃത്വത്തിൽ മത്സരിക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് ആഗ്രഹിച്ചിരുന്നുവെങ്കിലും ആസാദ് അതും നിരസിച്ചു. ആസാദ് അടക്കമുള്ള മുതിർന്ന നേതാക്കൾ കോൺഗ്രസിൽ ഒരു നേതൃമാറ്റം ആഗ്രഹിച്ചിരുന്നു.ഇത് നടക്കാതെ വന്നതോടെയാണ് രാജി വെച്ച് പുറത്ത് പോകാൻ തീരുമാനിച്ചത്.
Discussion about this post