Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അത്തം പിറന്നു; ഓണലഹരിയിലേക്ക് കേരളം

by Brave India Desk
Aug 30, 2022, 01:02 pm IST
in Kerala, Culture
Share on Facebook
Tweet
WhatsApp
Telegram

താത്കാലികമായ വേദനയുടെ നാളുകൾ വിടവാങ്ങിയതിന്റെ ആഹ്ലാദത്തിൽ വീണ്ടുമൊരു ഓണാക്കാലത്തിലേക്ക് പുത്തൻ സ്വപ്നങ്ങളുമായി ചിറകു വിരിച്ച് മലയാളി. ഇനിയുള്ള പത്ത് നാളുകളിൽ ഓണത്തിന്റെ ആരവങ്ങളുമായി നാട്ടകങ്ങളും ഇടവഴികളും നടവരമ്പുകളും ആനന്ദത്തിന്റെ പൂവിളികൾ തീർക്കും.

മഴ മാറി ഓണവെയിൽ പരക്കാൻ കാത്ത് തൊടികളിൽ വ്രീളാവിവശരായി കുണുങ്ങി നിൽക്കുന്ന തുമ്പയും തെച്ചിയും മുക്കുറ്റിയും ഗ്രാമങ്ങളിൽ ഗതകാല സ്മൃതികളുടെ ഓർമ്മപ്പെടുത്തലാകുന്നു. ഓണനിലാവിൽ നടുമുറ്റങ്ങളിലെ ഇളം തണുപ്പിൽ മുത്തശ്ശിയുടെ മാറിൽ ചാഞ്ഞു കിടന്ന് മാവേലിയുടെയും വാമനന്റെയും പ്രഹ്ളാദന്റെയുമൊക്കെ കഥകൾ കേട്ട് കുസൃതിയും കുറുമ്പും പങ്കു വെച്ച ബാല്യങ്ങൾ ഇന്ന് ഓർമ്മകളിൽ മാത്രമായിരിക്കുന്നു. ആധുനികത നമ്മുടെ നടവരമ്പുകളിൽ പോലും തറയോടുകൾ പാകിയപ്പോൾ ഓണം വെറും കാട്ടിക്കൂട്ടൽ മാത്രമായോ എന്ന് പരിതപിക്കുമ്പോഴും ഇനിയും നന്മ വറ്റാത്ത മനസ്സുകളിൽ മറഞ്ഞു പോയ ഏതോ ഭൂതകാലത്തിന്റെ വർണ്ണാക്കാഴ്ചകളൊരുക്കുകയാണ് മുറ്റത്തെ അത്തപ്പൂക്കളങ്ങൾ.

Stories you may like

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

 മാതാപിതാക്കൾ മരിച്ച പെൺകുട്ടിയെ ബന്ധുക്കൾ വിറ്റത് കോവളത്തെ സ്പായിൽ! പീഡനത്തിന് ഇരയായി; വ്യാജ ആധാർ കാർഡും കണ്ടെത്തി, രണ്ട് പേർ അറസ്റ്റിൽ

ഇന്ന് തൊടികളിലെ പൂക്കൾ കുഗ്രാമങ്ങളിൽ പോലും വിരളമാകുമ്പോൾ മലയാളി അത്തപ്പൂക്കളത്തിന് കൂടുതലും ആശ്രയിക്കുന്നത് മറുനാടൻ പൂക്കളെയാണ്. എങ്കിലും സ്കൂൾ പരീക്ഷകൾ കഴിയുന്നതോടെ അപൂർവ്വം ചില നാട്ടിൻപുറങ്ങളിലെങ്കിലും കുട്ടികൾ പൂവിറുക്കാൻ ഒത്തു കൂടാറുണ്ട്. കാലമെത്ര മാറിയാലും കളങ്കമില്ലാത്ത മനസ്സുമായി പൂക്കൾ തേടി ചിരിക്കുന്ന കുരുന്നുകളുടേതാണ് അത്തം; ആഘോഷങ്ങളെല്ലാം.

പ്രളയങ്ങളുടെയും മഹാമാരികളുടെയും ഭീതിയുടെ നാളുകൾക്ക് വിട നൽകി ഓണത്തെ മറ്റൊരു തലത്തിൽ നമ്മൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ആഡംബരങ്ങളും പൊലിമയും ഒട്ടും കുറയ്ക്കാതെ ആഘോഷ തിമിർപ്പുകൾക്കാണ് മലയാളി ഒരുങ്ങുന്നത്.

അത്തം കറുത്താൽ ഓണം വെളുക്കുമെന്നാണ് പഴമൊഴി. അതു കൊണ്ട് അത്തത്തിന് മഴ പെയ്യാൻ പ്രാർത്ഥിച്ചിരുന്ന ബാല്യങ്ങൾ പണ്ടുണ്ടായിരുന്നു. അത്തപ്പുലരിയിൽ മഴയുടെ സംഗീതം ആസ്വദിച്ച്, ഈറൻ വെള്ളത്തിലെ കിടുങ്ങുന്ന തണുപ്പിൽ കുളിച്ച് കൂട്ടരോടൊപ്പം പൂവിറുക്കാൻ ഓടുമ്പോൾ ഓണത്തുമ്പിയായി പാറിയിരുന്ന ഇളം മനസ്സുകൾ. ഊഞ്ഞാൽ ചുവടുകളിൽ ചില്ലാട്ടമാടി, മഴയകന്ന തിരുവോണത്തെ കിനാവു കണ്ട പൂർവ്വകാല സ്മൃതികൾ.. മഴയുടെ അകമ്പടിയോടെയാണ് ഇക്കുറി അത്തം പിറന്നിരിക്കുന്നത്.

മാറുന്ന കാലത്തിന്റെ പുത്തൻ തിരക്കുകൾക്കിടയിലും അത്തം ഒരു പ്രതീക്ഷയാണ്. ദു:ഖമാണെങ്കിലും പത്ത് ദിവസങ്ങൾക്കപ്പുറം സന്തോഷത്തിന്റെ പൊൻ നിലാവുമായി ഓണം വരുമെന്നുള്ള പ്രതീക്ഷ. ആ പ്രതീക്ഷയിൽ ചമയമൊരുക്കി പുലികളിയുമായി വരമ്പുകളിൽ ആബാലവൃദ്ധം തടിച്ചു കൂടുന്നു; അത്തം കറുത്താലും ഓണം വെളുക്കട്ടെ…

Tags: onamഅത്തം
Share1
Tweet
Send
Share

Latest stories from this section

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

Latest News

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies