ന്യൂഡൽഹി: ജ്ഞാൻവ്യാപി കേസിൽ ശൃംഗാർ ഗൌരി പ്രതിഷ്ഠയിൽ ആരാധന നടത്തണമെന്ന ഹർജി നിലനിൽക്കുമെന്ന് വരാണസി കോടതി. നിത്യാരാധന വേണമെന്ന ഹർജി നിലനിൽക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്. ഹർജി തള്ളണമെന്ന മസ്ജിദ് കമ്മറ്റിയുടെ ആവശ്യവും കോടതി പരിഗണിച്ചില്ല. ജില്ലാ ജഡ്ജി ഡോ. അജയ് കൃഷ്ണ വിശ്വേഷിയാണ് ഹർജിയിൽ ഉത്തരവ് പ്രഖ്യാപിച്ചത്. സപ്തംബർ 22 മുതൽ ഹർജിയിൽ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.
6 ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ജ്ഞാൻ വ്യാപി മസ്ജിദിനകത്തുള്ള ശൃംഗാർ ഗൗരി പ്രതിഷ്ഠയിൽ ആരാധന നടത്തണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ മുസ്ലീം വിഭാഗം ആരാധന നിയമത്തിലെ 7 റൂൾ 11 പ്രകാരം അപേക്ഷ നൽകുകയും ഹർജി തള്ളിക്കളയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ വിഷയം കേൾക്കണോ വേണ്ടയോ എന്ന് ജില്ലാ ജഡ്ജി തീരുമാനിക്കട്ടെയെന്ന സുപ്രീം കോടതി നിർദ്ദേശത്തിലാണ് വരാണസി കോടതി ഉത്തരവ് പറഞ്ഞിരിക്കുന്നത്.
5 സ്ത്രീകൾ ആരാധനയ്ക്കുള്ള അവകാശം സംബന്ധിച്ച് കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഇതിനെ മുസ്ലീം വിഭാഗം എതിർക്കുകയും ഹർജി തള്ളിക്കളയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഹർജിയിൽ വാദം കേൾക്കുമെന്നാണ് കോടതി ഉത്തരവുണ്ടായിരിക്കുന്നത്.
Discussion about this post