Sunday, August 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തമിഴ്‌നാട്ടിലെ അനഭിമതനായ ക്രൈസ്തവ പുരോഹിതനുമായി മണിക്കൂറുകളോളം സമയം ചെലവഴിച്ചു; കേരളത്തിൽ ലൗ ജിഹാദ് ചൂണ്ടിക്കാട്ടിയ ക്രൈസ്തവ പുരോഹിതരെ തിരിഞ്ഞുനോക്കിയില്ല; രാഹുലിന്റെ ഇരട്ടത്താപ്പിനെ തുറന്നുകാട്ടി ബിജെപി കേരള ഘടകം

by Brave India Desk
Sep 18, 2022, 02:12 pm IST
in Kerala, India
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ ഹിന്ദുവിരുദ്ധ പരാമർശങ്ങളിലൂടെ വിവാദനായകനായ ക്രൈസ്തവ പുരോഹിതൻ ജോർജ്ജ് പൊന്നയ്യയുമായി മണിക്കൂറുകളോളം കൂടിക്കാഴ്ച നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദുമൊക്കെ ഉയർത്തിക്കാട്ടിയ കേരളത്തിലെ ക്രൈസ്തവ പുരോഹിതൻമാരെ കാണാൻ സമയം കണ്ടെത്താത്ത ഇരട്ടത്താപ്പിനെ തുറന്നുകാട്ടി ബിജെപി. ഭാരത് ജോഡോ യാത്ര കേരളത്തിൽ തുടരുന്നതിനിടെയാണ് ബിജെപി കേരള ഘടകത്തിന്റെ വിമർശനം.

മതതീവ്ര സംഘടനകൾ ലൗ ജിഹാദും ലഹരി ജിഹാദും വളർത്തുകയാണെന്നുളള ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുടെ അഭിപ്രായം രാഹുൽ എന്തുകൊണ്ട് കേൾക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു. തമിഴ്‌നാട്ടിൽ പോയപ്പോൾ രാജ്യത്തിനെതിരെ അഭിപ്രായം പറഞ്ഞ ഒരു മതനേതാവിന്റെ അടുത്തുപോയി അദ്ദേഹത്തിന്റെ വിടുവായത്തം മുഴുവൻ കേട്ട് മണിക്കൂറുകളോളം ചെലവിഴിച്ച് ചിരിച്ച് വന്ന രാഹുൽ കേരളത്തിൽ മറ്റൊരു സമീപനം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് സുരേന്ദ്രൻ ചോദിച്ചു.

Stories you may like

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘ഇസ്രായേലുമായുള്ള സൗഹൃദത്തിന് വലിയ വിലകൽപ്പിക്കുന്നു’; ആശംസകൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

കേരളത്തിലെ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുടെ നിലപാടിൽ രാഹുൽ യോജിക്കുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണം. കലാലയങ്ങളിൽ വിദ്യാർത്ഥികളെ മുഴുവൻ ലഹരിക്ക് അടിമകളാക്കാനുളള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. തമിഴ്‌നാട്ടിൽ അനഭിമതനായ ക്രൈസ്തവ സഭാ നേതാവിനെ കാണാൻ പോയ രാഹുൽ കേരളത്തിലെ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാർ ഉന്നയിച്ച ലൗ ജിഹാദും ലഹരി ജിഹാദും എന്തുകൊണ്ടാണ് ഗൗനിക്കാത്തത്. തമിഴ്‌നാട്ടിലെ വിവാദ പുരോഹിതനെ കാണാൻ സമയം കണ്ടെത്തിയ രാഹുൽ എന്താണ് ലൗ ജിഹാദിനെതിരെ സംസാരിച്ച പാലാ ബിഷപ്പിനെ ഉൾപ്പെടെ കാണാൻ സമയം കണ്ടെത്താഞ്ഞതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.

ആലപ്പുഴയിലാണ് കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്ര നടന്നത്. പോപ്പുലർ ഫ്രണ്ട് അടക്കമുളള സംഘടനകളുടെ വലിയ തോതിലുളള അക്രമങ്ങൾക്ക് വിധേയമായ ജില്ലയാണ് ആലപ്പുഴ. ഇതിനോടും രാഹുലോ കോൺഗ്രസ് നേതാക്കളോ പ്രതികരിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പോപ്പുലർ ഫ്രണ്ടിനെക്കുറിച്ചോ അവരുടെ അതിക്രമങ്ങളെക്കുറിച്ചോ ഒരു വാക്കും സംസാരിക്കാൻ തയ്യാറായില്ല. മതഭീകരവാദ സംഘടനകളുടെ വളർച്ചയെക്കുറിച്ച് ഒരു ആശങ്കയും ഉത്ക്കണ്ഠയും രാഹുലിനില്ലേയെന്ന് സുരേന്ദ്രൻ ചോദിച്ചു.

കേരളത്തിലെ രാഷ്ട്രീയ പ്രശ്‌നങ്ങൾ കാണാതെയുളള യാത്രയാണ് രാഹുൽ നടത്തുന്നത്. കേരളത്തിലെ ഹീനമായ ജനവിരുദ്ധ സമീപനങ്ങളെക്കുറിച്ചോ കേരളാ സർക്കാരിന്റെ നടപടികളെക്കുറിച്ചോ രാഹുലോ ജാഥയിൽ പങ്കെടുക്കുന്ന കേരളത്തിലെ നേതാക്കളോ പറയുന്നില്ല. സിപിഎമ്മിനെതിരായ യാത്രയല്ലെന്നാണ് വിഡി സതീശൻ തന്നെ പറയുന്നത്. കേരളത്തിലൂടെ 19 ദിവസം നടക്കുമ്പോൾ കേരളത്തിലെ സിപിഎം സർക്കാരിനെതിരെ ഒന്നും പറയാത്ത യാത്ര എന്തിനാണ്. പോപ്പുലർ ഫ്രണ്ട് അടക്കമുളള സംഘടനകളോട് എന്ത് നിലപാടാണ് രാഹുൽ ഗാന്ധിക്കും ഭാരത് ജോഡോ യാത്രയ്ക്കും ഉളളതെന്നും സുരേന്ദ്രൻ ചോദിച്ചു.

Tags: keralaBharat Jodorahul gandhik.surendran
Share12
Tweet
SendShare

Latest stories from this section

ഈ പാപം രാജ്യം പൊറുക്കില്ല, സോണിയ ഗാന്ധി മാപ്പ് പറയണം’; ‘വന്ദേമാതരം’ വിവാദത്തിൽ ആഞ്ഞടിച്ച് അമിത് ഷാ!

ഈ പാപം രാജ്യം പൊറുക്കില്ല, സോണിയ ഗാന്ധി മാപ്പ് പറയണം’; ‘വന്ദേമാതരം’ വിവാദത്തിൽ ആഞ്ഞടിച്ച് അമിത് ഷാ!

സോണിയാ ഗാന്ധി ചെയ്ത തെറ്റ് രാജ്യം പൊറുക്കില്ലെന്ന് അമിത് ഷാ ; വന്ദേമാതരം വിവാദം കനക്കുന്നു

സോണിയാ ഗാന്ധി ചെയ്ത തെറ്റ് രാജ്യം പൊറുക്കില്ലെന്ന് അമിത് ഷാ ; വന്ദേമാതരം വിവാദം കനക്കുന്നു

‘ആരാണ് ചെങ്കോട്ടയിൽ മോദിക്കൊപ്പം നിന്ന ആ വനിതാ സൈനിക ഓഫീസർ?’; സോഷ്യൽ മീഡിയ തിരയുന്ന ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ!

‘ആരാണ് ചെങ്കോട്ടയിൽ മോദിക്കൊപ്പം നിന്ന ആ വനിതാ സൈനിക ഓഫീസർ?’; സോഷ്യൽ മീഡിയ തിരയുന്ന ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ!

എന്നെ അത് ഏറെ ആഴത്തിൽ ഉലച്ചു കളഞ്ഞു’; വീരമൃത്യു വരിച്ച സ്ക്വാഡ്രൻ ലീഡർ അജയ് അഹുജയുടെ ഭാര്യ ചോദിച്ച ചോദ്യത്തെക്കുറിച്ച് മുൻ എയർ ചീഫ് മാർഷൽ

എന്നെ അത് ഏറെ ആഴത്തിൽ ഉലച്ചു കളഞ്ഞു’; വീരമൃത്യു വരിച്ച സ്ക്വാഡ്രൻ ലീഡർ അജയ് അഹുജയുടെ ഭാര്യ ചോദിച്ച ചോദ്യത്തെക്കുറിച്ച് മുൻ എയർ ചീഫ് മാർഷൽ

Discussion about this post

Latest News

ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയാണ്, ചിരിച്ചുനിൽക്കുന്ന ചിത്രങ്ങൾ വേറെയുമുണ്ട്’; കിം ജോങ് ഉന്നുമായുള്ള പഴയ ചിത്രം പങ്കുവെച്ച് ട്രംപ്!

ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയാണ്, ചിരിച്ചുനിൽക്കുന്ന ചിത്രങ്ങൾ വേറെയുമുണ്ട്’; കിം ജോങ് ഉന്നുമായുള്ള പഴയ ചിത്രം പങ്കുവെച്ച് ട്രംപ്!

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

യുദ്ധവും എണ്ണപ്രതിസന്ധിയും തളർത്താത്ത കുതിപ്പ്; ഇന്ത്യയുടെ വികസന വേഗത്തിന് ആഗോള വെല്ലുവിളികളും തടസ്സമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഇസ്രായേലുമായുള്ള സൗഹൃദത്തിന് വലിയ വിലകൽപ്പിക്കുന്നു’; ആശംസകൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഈ പാപം രാജ്യം പൊറുക്കില്ല, സോണിയ ഗാന്ധി മാപ്പ് പറയണം’; ‘വന്ദേമാതരം’ വിവാദത്തിൽ ആഞ്ഞടിച്ച് അമിത് ഷാ!

ഈ പാപം രാജ്യം പൊറുക്കില്ല, സോണിയ ഗാന്ധി മാപ്പ് പറയണം’; ‘വന്ദേമാതരം’ വിവാദത്തിൽ ആഞ്ഞടിച്ച് അമിത് ഷാ!

സോണിയാ ഗാന്ധി ചെയ്ത തെറ്റ് രാജ്യം പൊറുക്കില്ലെന്ന് അമിത് ഷാ ; വന്ദേമാതരം വിവാദം കനക്കുന്നു

സോണിയാ ഗാന്ധി ചെയ്ത തെറ്റ് രാജ്യം പൊറുക്കില്ലെന്ന് അമിത് ഷാ ; വന്ദേമാതരം വിവാദം കനക്കുന്നു

‘ആരാണ് ചെങ്കോട്ടയിൽ മോദിക്കൊപ്പം നിന്ന ആ വനിതാ സൈനിക ഓഫീസർ?’; സോഷ്യൽ മീഡിയ തിരയുന്ന ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ!

‘ആരാണ് ചെങ്കോട്ടയിൽ മോദിക്കൊപ്പം നിന്ന ആ വനിതാ സൈനിക ഓഫീസർ?’; സോഷ്യൽ മീഡിയ തിരയുന്ന ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ!

എന്നെ അത് ഏറെ ആഴത്തിൽ ഉലച്ചു കളഞ്ഞു’; വീരമൃത്യു വരിച്ച സ്ക്വാഡ്രൻ ലീഡർ അജയ് അഹുജയുടെ ഭാര്യ ചോദിച്ച ചോദ്യത്തെക്കുറിച്ച് മുൻ എയർ ചീഫ് മാർഷൽ

എന്നെ അത് ഏറെ ആഴത്തിൽ ഉലച്ചു കളഞ്ഞു’; വീരമൃത്യു വരിച്ച സ്ക്വാഡ്രൻ ലീഡർ അജയ് അഹുജയുടെ ഭാര്യ ചോദിച്ച ചോദ്യത്തെക്കുറിച്ച് മുൻ എയർ ചീഫ് മാർഷൽ

‘വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ രാഷ്ട്രീയ പ്രകടനം’; പാക് പ്രസിഡന്റ് സർദാരിക്ക് കനത്ത മറുപടിയുമായി ഇന്ത്യ!

‘വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ രാഷ്ട്രീയ പ്രകടനം’; പാക് പ്രസിഡന്റ് സർദാരിക്ക് കനത്ത മറുപടിയുമായി ഇന്ത്യ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies