ഫരീദാബാദ്: ദളിത് കുടുംബത്തിലെ രണ്ടു കുട്ടികളെ സവര്‍ണ ജാതിക്കാര്‍ തീവെച്ചു കൊന്ന ഗ്രാമം സന്ദര്‍ശിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് കോപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗ്രാമം സന്ദര്‍ശിക്കാനെത്തിയത് ഫോട്ടോ ഓപ്പറേഷനാണോ എന്നു ചോദിച്ച റിപ്പോര്‍ട്ടറോടാണ് രാഹുല്‍ ചൂടായത്.
‘ഇത് അപമാനിക്കലാണ്. അവഹേളിക്കലാണ്. എന്നെയല്ല, ഈ ഗ്രാമവാസികളെയാണ് നിങ്ങള്‍ അപമാനപ്പെടുത്തുന്നത്. ഫോട്ടോ ഓപ്പറേഷന് എന്നതു കൊണ്ട് നിങ്ങള്‍ എന്താണുദ്ദേശിച്ചത്? ഈ രാജ്യത്ത് ജനങ്ങള്‍ ഒരു കാരണവുമില്ലാതെ കൊല്ലപ്പെടുകയാണ്. അകാരണമായി മര്‍ദ്ദിക്കപ്പെടുകയാണ്. ഇതിനെയാണോ നിങ്ങള്‍ ഫോട്ടോ ഓപ്പറേഷന് എന്നതുകൊണ്ട് ഉദ്ദേശിച്ചത്? ഇനിയും ഞാന്‍ സന്ദര്‍ശനം നടത്തും വീണ്ടും വീണ്ടും വരും.’
രാഹുല്‍ പറഞ്ഞു. ഹരിയാന മുഖ്യമന്ത്രിയേയും രൂക്ഷമായ രീതിയിലാണ് രാഹുല്‍ വിമര്‍ശിച്ചത്.
രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും സി.പി.എ.ം നേതാവ് ബൃന്ദ കാരാട്ടും ഗ്രാമത്തിലെത്തിയിരുന്നു.
വീഡിയൊ കാണുക-
https://www.youtube.com/watch?v=q8OCjY7lwZE
Discussion about this post