തിരുവനന്തപുരം; സ്വകാര്യ ആവശ്യങ്ങള്‍ക്കായി പത്തേക്കര്‍ വരെ നെല്‍വയല്‍ നികത്തുന്നതിനായി കൊണ്ടുവന്ന ഭേദഗതി ബില്‍ തത്കാലം നടപ്പിലാക്കേണ്ടെന്ന് മന്ത്രിസഭാ യോഗം. തല്ക്കാലം ഫയല്‍ പിന്‍വലിക്കുകയാണെന്നും തീരുമാനം യുഡിഎഫിന് വിടുകയാണെന്നും റവന്യുമന്ത്രി അടൂര്‍ പ്രകാശ് വ്യക്തമാക്കി.
നേരത്തെ ഭേദഗതിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തീരുമാനത്തിനെതിരെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും രംഗത്ത് എത്തി. കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം അന്തിമതീരുമാനം എടുക്കാമെന്നാണ് മന്ത്രിസഭയുടെ നിലപാട്.
യുഡിഎഫ് ഉപസമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നായിരുന്നു നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയത്.
Discussion about this post