ഇന്ത്യയുടെ ചെലവ് കുറഞ്ഞ വിമാന സര്‍വീസായ ഇന്‍ഡിഗോയ്‌ക്കെതിരെ വിമര്‍ശനവുമായി നടന്‍ റാണ ദഗ്ഗുബതി. വിമാനത്തിലെ തന്റെ മോശം അനുഭവത്തെ കുറിച്ച് സാമൂഹ്യ മാധ്യമത്തിലൂടെ പരസ്യമായി തുറന്നടിച്ചായിരുന്നു താരത്തിന്റെ പ്രതിഷേധം. രാജ്യത്തെ ഏറ്റവും മോശം എയര്‍ലൈന്‍ എന്നു പറഞ്ഞുകൊണ്ടുള്ള ട്വീറ്റ് വൈറലായതോടെ കമ്പനിയുടെ പ്രതികരണമെത്തി. തുടര്‍ന്ന് താരം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ഇന്‍ഡിഗോയിലുള്ള യാത്രയില്‍ തന്റെ ലഗേജ് കാണാതായതു മാത്രമല്ല വിമാനത്തിന്റെ സമയത്തെക്കുറിച്ചു പോലും അവര്‍ക്ക് വ്യക്തതയില്ലെന്നായിരുന്നു റാണ ദഗ്ഗുപതിയുടെ ട്വീറ്റ്. ട്വീറ്റ് വൈറലായതോടെ കൂടുതലാളുകള്‍ കമ്പനിയുടെ സേവനത്തിനെതിരെ പരാതികളുമായി രംഗത്തെത്തി. അതോടെ ക്ഷമ ചോദിച്ച് കമ്പനിയുടെയും ട്വീറ്റ് എത്തി. ലഗേജ് കാണാതായതിലുള്ള അസ്വസ്ഥത മനസിലാക്കുന്നതായും അസൗകര്യത്തില്‍ ഖേദിച്ചുകൊണ്ട് എത്രയും വേഗം അതു കണ്ടെത്തി തിരികെ എത്തിക്കുമെന്നും ഇന്‍ഡിഡോ പ്രതികരിച്ചു. ഇതോടെ ബാഹുബലി താരം റാണ തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
തെന്നിന്ത്യന്‍ താരം പൂജ ഹെഗ്‌ഡേയും വിമാന സര്‍വീസിനെതിരെ വിമര്‍ശനം അറിയിക്കുകയുണ്ടായി. ജീവനക്കാരുടെ മോശം പെരുമാറ്റത്തെ കുറിച്ചായിരുന്നു നടിയുടെ പ്രതിഷേധം. ഇന്‍ഡിഗോ അധികൃതര്‍ പാഴ്‌സലുകളും മറ്റും ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ അടക്കം പുറത്തുവന്നതോടെ ട്വീറ്റ് കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.
Discussion about this post