തിരുവനന്തപുരം: എം ബി രാജേഷ് സ്പീക്കര്‍ കസേരയില്‍ ഇരിക്കുമ്പോള്‍ പ്രസംഗങ്ങള്‍ നീണ്ടുപോകുന്നതിന് പഴി കേട്ടിരുന്ന എംഎല്‍എ ആയിരുന്നു എ എന്‍ ഷംസീര്‍. ഇന്ന് സ്പീക്കറുടെ കസേരയില്‍ ഷംസീറും എതിര്‍വശത്ത് രാജേഷും ഇരിക്കുമ്പോള്‍ മധുര പ്രതികാരത്തിനുള്ള അവസരം വിനിയോഗിക്കുകയാണ് പുതിയ സ്പീക്കര്‍.
പിന്‍വാതില്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷിന്റെ പ്രസംഗം നീണ്ടുപോയപ്പോള്‍ പണ്ട് തന്നെ മുന്‍ സ്പീക്കറായ രാജേഷ് ഓര്‍മ്മിപ്പിച്ചത് പോലെ മന്ത്രിയുടെ പ്രസംഗം നീളുന്നുവെന്ന് ഓര്‍മ്മിപ്പിച്ചാണ് ഷംസീര്‍ പഴയ കടം വീട്ടിയത്. അതിനാല്‍ മന്ത്രിക്ക് സ്പീക്കറില്‍ നിന്ന് റൂളിഗ് ഉണ്ടായതോടെ സഭ ഒന്നാകെ ചിരിച്ചു.
എംഎല്‍എമാരുടെ പ്രസംഗങ്ങള്‍ നീണ്ടുപോകുമ്പോള്‍ കര്‍ശന നിലപാട് എടുത്തിരുന്ന സ്പീക്കറായിരുന്നു എം ബി രാജേഷ്.
Discussion about this post