ന്യൂഡെല്‍ഹി: എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നിന്ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കാര്യക്ഷമമാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവ എംപിമാര്‍ ഫലപ്രദമായ ചര്‍ച്ചകളും സംവാദങ്ങളും ആഗ്രഹിക്കുന്നവരാണ്, സഭയിലെ തടസങ്ങളെ അവര്‍ വിലമതിക്കുന്നില്ലെന്നും സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ മോദി വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി യുവ എംപിമാരുമായി സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്, പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി സ്തംഭിക്കുന്നതില്‍ അവര്‍ ആശങ്കാകുലരാണ്. കാര്യക്ഷമമായ ചര്‍ച്ചകളിലും നിയമനിര്‍മാണങ്ങളിലും പങ്കെടുക്കാന്‍ ഇക്കൂട്ടര്‍ക്ക് ആഗഹ്രമുണ്ട്, എല്ലാ പാര്‍ട്ടിക്കാരും അവരെ പിന്തുണയ്ക്കണമെന്നും പ്രധാനമന്ത്രി മറ്റ് നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ന്നു വരികയാണ്, നമ്മുടെ നീക്കങ്ങള്‍ ഏവരും ഉറ്റുനോക്കുന്നു. ജി20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കാനുള്ള അസുലഭ അവസരം കൈവന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ കരുത്ത് നാം കാട്ടിക്കൊടുക്കണമെന്നും മോദി അഭിപ്രായപ്പെട്ടു.
Discussion about this post