ജർമ്മനിയിൽ സർക്കാറിനെ അട്ടിമറിക്കാൻ ഗൂഡാലോചന. രാജ്യത്തുടനീളം പരിശോനയും അറസ്റ്റും തുടരുന്നു. സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന 25 പേർ ഇതിനോടകം അറസ്റ്റിലായി.
പാർലമെന്റ് മന്ദിരമായ റീച്ച്‌സ്റ്റാഗിൽ അതിക്രമിച്ച് കയറി അധികാരം പിടിച്ചെടുക്കാനായിരുന്നു ഇവരുടെ ശ്രമം. ഗൂഢാലോചനയിൽ മുൻ സൈനികരും പങ്കുചേർന്നതായാണ് വിവരം.
Discussion about this post