തിരുവനന്തപുരം: മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടി അല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന ലീഗുമായി ഒട്ടാനുള്ള സിപിഎം തന്ത്രമാണെന്ന് ഏത് കൊച്ചുകുട്ടിക്കും മനസിലാകും. മുമ്പ് സിപിഎം മുസ്ലീംലീഗുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച കാര്യം പോലും മാധ്യമങ്ങളെ ഓര്‍മ്മിപ്പിച്ച എം വി ഗോവിന്ദന് ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും ലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും. ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്ന് ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയപ്പോള്‍ ലീഗിന് വെച്ച വെള്ളം വാങ്ങിവെച്ചോളാനാണ് വി ഡി സതീശന്‍ സിപിഎമ്മിനോട് ആവശ്യപ്പെട്ടത്.
മുസ്ലീംലീഗ് വര്‍ഗീയ കക്ഷിയാണെന്ന് കരുതുന്നില്ലെന്നും രേഖകളിലൊക്കെ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജനാധിപത്യ പാര്‍ട്ടി ആണെന്നാണ് കാണുന്നതെന്നുമാണ് കഴിഞ്ഞ ദിവസം എം വി ഗോവിന്ദന്‍ പറഞ്ഞത്. ഇഎംഎസ്സിന്റെ കാലത്ത് സിപിഎം ലീഗുമായി കൈകോര്‍ത്തിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ ഓര്‍മ്മിപ്പിച്ചു.
എന്നാല്‍ എം വി ഗോവിന്ദന്‍ ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ് പറഞ്ഞതെന്നും അതിനപ്പുറം അത് വിലയിരുത്തേണ്ടതില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എം വി ഗോവിന്ദന് ചുട്ട മറുപടി നല്‍കി. യുഡിഎഫില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്നും അതിന് വെച്ച വെള്ളം സിപിഎം വാങ്ങിവെച്ചോ എന്നും വിഡി സതീശന്‍ പറഞ്ഞു.
Discussion about this post