മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ബിസിനസിലേക്ക് ചുവടുവെക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മദ്യ നിര്‍മാണ കമ്പനിയുമായി സഹകരിച്ച് പ്രീമിയം വോഡ്ക ബ്രാന്‍ഡ് ഇന്ത്യയിലെത്തിക്കാനാണ് നീക്കം. ഏതാനും ബിസിനസ് പാര്‍ട്ണര്‍മാര്‍ക്കൊപ്പമാണ് പുതിയ സംരഭം.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ എഴുതിയ സീരീസിന്റെ സംവിധായകന്‍ എന്ന ലേബലില്‍ ചലച്ചിത്ര മേഖലയിലേക്ക് കടക്കുന്നതായി താരപുത്രന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. അച്ഛനെപ്പോലെ അഭിനയത്തോട് ഈ 25കാരന് ഒട്ടും താല്‍പ്പര്യമില്ല. ആര്യന്‍ തന്റെ ബിസിനസ് പങ്കാളികള്‍ക്കൊപ്പം ആദ്യം പ്രീമിയം വോഡ്ക ബ്രാന്‍ഡ് പുറത്തിറക്കാനും തുടര്‍ന്ന് ബ്രൗണ്‍ സ്പിരിറ്റ് വിപണിയിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനുമാണ് പദ്ധതി. ഇതിനായി സ്ലാബ് വെഞ്ച്വേഴ്‌സ് എന്ന പേരില്‍ ഒരു കമ്പനി തുടങ്ങിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മദ്യനിര്‍മാണ കമ്പനിയായ എബി ഇന്‍ ബീവുമായി സഹകരിച്ച് മുന്നോട്ട് നീങ്ങാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ” നിലവില്‍ ഈ മേഖലയില്‍ ഒരു ശൂന്യതയുണ്ട്. എവിടെ ശൂന്യതയുണ്ടോ, അവിടെ അവസരങ്ങളുമുണ്ട്. അവസരങ്ങളാണ് ബിസിനസില്‍ എല്ലാം”, ബിസിനസ് അരങ്ങേറ്റത്തെ കുറിച്ച് ആര്യന്‍ പറഞ്ഞു.
Discussion about this post